റോംഗ് ആൻഡ് ഇമാറ ഔട്ട്‌ലെറ്റുകൾ ലുലു മാളിൽ

Posted on: January 22, 2018

കൊച്ചി : റോംഗ് ആൻഡ് ഇമാറ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ കൊച്ചി ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ ഈ രണ്ട് ബ്രാൻഡുകൾക്കും രാജ്യത്ത് 11 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളായി. ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഈ സ്റ്റോറുകളിൽ ഏറ്റവും പുതിയ ട്രെൻഡ് ആയ ഫാൾ/ വിന്റർ കളക്ഷനിലെ മുന്നൂറിലേറെ ഫാഷൻ ഡിസൈനുകൾ ലഭ്യമാണ്. വിദ്വാൻ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത വിസ്മയത്തോടെയാണ് റോംഗ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഇമാറ ഔട്ട്‌ലെറ്റ് നടി പ്രയാഗ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. കൊച്ചി ഇമാറ സ്റ്റോറിൽ മുന്നൂറിലേറെ ഡിസൈനുകൾ ആണ് ഒരുക്കിയിട്ടുള്ളത്. 699 രൂപ മുതൽ ഫാൾ/ വിന്റർ കളക്ഷൻ ലഭ്യമാണ്.

റോംഗ് ഡിസൈൻ ടീമിനൊപ്പം വിരാട് കൊഹ്‌ലിയാണ് മെൻസ്‌വെയർ കളക്ഷൻ രൂപകൽപന ചെയ്തിരിക്കുന്നത്. കോഹ്‌ലിയുടെ ഫാഷൻ സങ്കൽപ്പങ്ങളാണ് ഇതിൽ പ്രതിഫലിച്ചിരിക്കുന്നത്. അൺ കൺവെൻഷണൽ ട്രെൻഡി ശൈലിയാണ് റോംഗ് പിന്തുടരുന്നത്. 2015 ൽ ലോഞ്ചിങ്ങിന് ശേഷം ഇമാറ നാഗരിക യുവതികളുടെ ഫാഷൻ സ്വപ്‌നങ്ങളാണ് യാഥാർഥ്യമാക്കുന്നത്. കുറഞ്ഞ ചെലവിൽ ഒട്ടേറെ ശൈലികളാണ് ഇമാറ സമ്മാനിക്കുന്നത്. അഞ്ജന റെഡ്ഢിയുടെ യൂണിവേഴ്‌സൽ സ്‌പോർട്‌സ് ബിസ് (യു എസ് പി എൽ) ആണ് രണ്ടു ബ്രാൻഡുകളും അവതരിപ്പിക്കുന്നത്.

ഒരു ദിവസം തന്നെ രണ്ടു ബ്രാൻഡുകളുടെയും ഷോറൂമുകൾ കൊച്ചിയിൽ ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് യു എസ് പി എൽ സ്ഥാപകനും സിഇഒയുമായ അഞ്ജന റെഡി പറഞ്ഞു. റോംഗും ഇമാറയും യുവാക്കൾ ഏറ്റവും ആഗ്രഹിക്കുന്ന ബ്രാൻഡുകളായി വളർന്നു കഴിഞ്ഞു. ഈ ആഗ്രഹപൂർത്തീകരണം കേരളത്തിലെ യുവതയ്ക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള രാജ്യാന്തര ഷോപ്പിംഗ് അനുഭവങ്ങൾ സമ്മാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിലെ സാന്നിധ്യം ശക്തിപ്പെടുത്താനും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി 200 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

2014 ൽ പുറത്തിറക്കിയ റോംഗ് രാജ്യത്ത് അതിവേഗം വളരുന്ന മെൻസ്‌വെയർ ബ്രാൻഡായി മാറിക്കഴിഞ്ഞു. ആദ്യഘട്ടങ്ങളിൽ ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഔട്ട്‌ലെറ്റുകൾ ഓൺലൈൻ ഫാഷൻ പോർട്ടലുകളായ ജബോംഗ്, മിന്ത്ര എന്നിവയിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 2016 ൽ ഹൈദരാബാദിലാണ് ആദ്യ എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഒരു വർഷത്തിനിടയിൽ വിശാഖപട്ടണം ഉൾപ്പടെ 11 ഷോറൂമുകൾ തുറന്നു.