വോഡഫോൺ പഗ് കൂടുതൽ കരുത്തോടെ തിരിച്ചു വരുന്നു

Posted on: January 12, 2018

കൊച്ചി : വോഡഫോണിന്റെ ഐതിഹാസിക ഭാഗ്യചിഹ്നമായ പഗ് ‘ചീക്ക’ കൂടുതൽ കരുത്തോടെ തിരിച്ചു വരുന്നു. പുതിയ പ്രചാരണത്തിൽ ഉപഭോക്താക്കളുടെ മനം കവരാൻ പഗിന്റെ മുഴുവൻ സൈന്യം തന്നെ രംഗത്തു വരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സൂപ്പർനെറ്റ് 4ജിയുടെ വൈദഗ്ധ്യത്തിന്റെ പിന്തുണയോടെ വോഡഫോൺ ഇന്ത്യ ഉപഭോക്താക്കൾക്ക് തടസമില്ലാത്ത നെറ്റ്‌വർക്ക് അനുഭവത്തിലൂടെ ശക്തമായ ഡാറ്റ നൽകി വരുന്നു.

രാജ്യത്തുടനീളം നെറ്റ്‌വർക്ക് ആധുനികവൽക്കരണത്തിനും അപ്‌ഗ്രേഡ് ചെയ്യാനും ശക്തമാക്കാനുമായി വോഡഫോൺ നിർണായകമായ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം പകർന്ന് എന്നും ആത്മവിശ്വാസത്തോടെ നിലനിൽക്കുന്നു. പുതിയ പ്രചാരണം ഈ ഉത്തരവാദിത്തം ഒന്നു കൂടി ഉറപ്പിക്കുകയാണ്. ഓരോ മണിക്കൂറിലും ഒരു ടവർ വീതം കൂട്ടിചേർത്തുകൊണ്ട് 21.10 കോടി വോഡഫോൺ ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 2000 ന്റെ തുടക്കത്തിൽ പഗിന് ഹച്ചുമായിട്ടായിരുന്നു ബന്ധം പിന്നീട് വോഡഫോണിന്റെ വിശ്വസനീയമായ നെറ്റ്‌വർക്കായി.

ലോകോത്തര നെറ്റ്‌വർക്ക് അനുഭവം പകരുന്നതിലുള്ള ഉത്തരവാദിത്തം തുടരുകയാണെന്നും ചീക്കയെയും കൂട്ടുകാരെയും അവതരിപ്പിക്കുന്നതിൽ ആഹ്‌ളാദമുണ്ടെന്ന് വോഡഫോൺ ഇന്ത്യ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിദ്ധാർഥ് ബാനർജി പറഞ്ഞു.

എവിടെയായിരുന്നാലും ഞങ്ങളുടെ നെറ്റ്‌വർക്ക് കൂടെയുണ്ട് എന്ന വാക്യവും ആളുകൾ മറന്നിട്ടില്ല. ലളിതവും സുന്ദരവുമായ ഈ അസറ്റ് നിലനിർത്തിക്കൊണ്ടു തന്നെ കൂടുതൽ കരുത്താർജിച്ചു എന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു വെല്ലുവിളിയെന്ന് ഒഗിൽവി ആൻഡ് മേത്തർ അഡ്‌വർട്ടൈസിങ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ കിരൺ ആന്റണി പറഞ്ഞു.

TAGS: Vodafone |