വോഡഫോൺ 4ജി സ്മാർട്ട്‌ഫോണുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു

Posted on: January 5, 2018

കൊച്ചി : വോഡഫോൺ മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളായ സാംസംഗുമായി സഹകരിച്ച് കാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയിൽ സാംസംഗിന്റെ തെരഞ്ഞെടുക്കപ്പെട്ട  4ജി സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കും. നിലവിലെ വോഡഫോൺ വരിക്കാർക്കും പുതിയ ഉപഭോക്താക്കൾക്കും ഇനി സാംസംഗിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്സ്റ്റ് അല്ലെങ്കിൽ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയിൽ ഏതു 4ജി സ്മാർട്ട്‌ഫോണും 1500 രൂപയുടെ കാഷ്ബാക്ക് ഓഫറിലൂടെ സ്വന്തമാക്കാം.

ഓഫർ ലഭിക്കാനായി വോഡഫോൺ പ്രീപെയ്ഡ് വരിക്കാർ 24 മാസത്തേക്ക് 198 രൂപയ്ക്കു റീചാർജ് ചെയ്താൽ മതി. ഇതോടൊപ്പം ദിവസവും ഒരു ജിബി ഡാറ്റയും, പരിധിയില്ലാത്ത വോയ്‌സ് കോളുകളും സൗജന്യമായി ലഭിക്കും (വരിക്കാർക്ക് മാസം 198 രൂപ വരുന്ന ഏതു റീചാർജും തെരഞ്ഞെടുക്കാം). പോസ്റ്റ്‌പെയ്ഡ് വരിക്കാർ വോഡഫോണിന്റെ ആകർഷകമായ ഏതെങ്കിലും റെഡ് പ്ലാൻ തെരഞ്ഞെടുത്താൽ മതി. ആദ്യ 12 മാസം പൂർത്തിയാകുമ്പോൾ ഉപഭോക്താവിന് 600 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോൾ 900 രൂപയും കാഷ്ബാക്ക് ഓഫറായി ലഭിക്കും അങ്ങനെ മൊത്തം 1500 രൂപയുടെ കാഷ്ബാക്ക് ഓഫർ ലഭിക്കും. വോഡഫോൺ എം-പെസ വാലറ്റിലൂടെയായിരിക്കും പണം തിരികെ ലഭിക്കും.

ഈ സഹകരണത്തിലൂടെ സാംസംഗിന്റെ ഏറെ പ്രചാരമുള്ള 4ജി സ്മാർട്ട്‌ഫോണുകളിൽ വോഡഫോണിന്റെ സൂപ്പർനെറ്റ് 4ജി ഡാറ്റ ആസ്വദിക്കാൻ ഉപഭോക്താക്കളെ പ്രോൽസാഹിപ്പിക്കുകയാണെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

TAGS: Vodafone |