സണ്ണി ഇളംകുളത്ത് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു

Posted on: December 21, 2017

കോട്ടയം : അയർലൻഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹിയുമായിരുന്ന സണ്ണി ഇളംകുളത്തിന്റെ സ്മരണ നിലനിർത്താൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ആരംഭിച്ച സണ്ണി ഇളംകുളത്ത് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു. നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. തോമസ് ചാഴികാടൻ എക്‌സ്എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടേഷന്റെ ആദ്യ ധനസഹായം ബിജു എടക്കുന്നത്ത് നവജീവന് കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ രാജു മാത്യു കുന്നക്കാട്ട്, പ്രമുഖ പത്രപ്രവർത്തകനും ദീപിക കോട്ടയം ബ്യൂറോചീഫുമായ റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ജോസഫ് ഇളംകുളത്ത്, മരിയ തോമസ്, ഏലിയാമ്മ ജോസഫ്, എൽസി രാജു, തോബിയാസ് രാജു, ബിസിനസ്ഓൺലൈവ് എഡിറ്റർ ലിപ്‌സൺ ഫിലിപ്പ്, ഷിന്റോ തോമസ് (മംഗളം) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.