ഇന്ത്യൻ പൈതൃക സ്ഥാനങ്ങളുടെ വീഡിയോ : സാംസംഗും യുനെസ്‌കോയുമായി ധാരണ

Posted on: December 19, 2017

കൊച്ചി : ഇന്ത്യൻ പൈതൃക സ്ഥാനങ്ങളുടെ 360 ഡിഗ്രി വീഡിയോയും വെർച്വൽ റിയാലിറ്റി ഉളളടക്കവും തയാറാക്കുന്നത് സംബന്ധിച്ച് സാംസംഗും യുനെസ്‌കോയുമായി ധാരണ. മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ഫോർ പീസ് ആൻഡ് സസ്റ്റെയ്‌നബിൾ ഡെവലപ്‌മെന്റും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഒഡീഷയിൽ കോണാർക്കിലെ സൂര്യ ക്ഷേത്രവും ഉത്തര പ്രദേശിൽ ആഗ്രയിലെ താജ് മഹലുമാണ് ഇതിനായി തെരഞ്ഞെടുത്ത പൈതൃക സ്ഥാനങ്ങൾ.

യുനെസ്‌കോ എംജിഐഇപിയുമായി ചേർന്ന് വിശാഖപട്ടണത്ത് സംഘടിപ്പിച്ച ട്രാൻസ്‌ഫോമിംഗ് എഡ്യൂക്കേഷൻ കോൺഫറൻസ് ഫോർ ഹ്യുമാനിറ്റി 2017 ൽ കോണാർക്കിലെ സൂര്യ ക്ഷേത്രത്തെപ്പറ്റിയുള്ളത് 360 വീഡിയോ, വെർച്വൽ റിയാലിറ്റി ഉള്ളടക്കം അനാച്ഛാദനം ചെയ്യപ്പെട്ടു. സമ്മേളന വേദിയിൽ പ്രത്യേകം സജ്ജീകരിച്ച സാംസംഗ് സ്മാർട്ട് ക്ലാസ്സിൽ കോണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ വിസ്മയത്തിന്റെ പെരുമയും പാരമ്പര്യവും മഹത്വവും പ്രദർശിപ്പിക്കുന്ന 360 വീഡിയോയും വിആർ ഉള്ളടക്കവും പ്രദർശിപ്പിച്ചു.

കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പ് സഹമന്ത്രി സത്യപാൽ സിംഗ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ആന്ധ്രപ്രദേശ് മാനവവിഭവശേഷി വികസന മന്ത്രി ഗണ്ടാ ശ്രീനിവാസ റാവു, സാംസംഗ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ദീപക് ഭരദ്വാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സാംസംഗ് ഇന്ത്യയും യുനെസ്‌കോ എംജിഐഇപി യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

TAGS: Samsung India | Unesco |