യൂസ്ഡ് ബുക്കുകളുമായി എന്റെ ബുക്ക് ആപ്പ്

Posted on: December 18, 2017

കൊച്ചി : യൂസ്ഡ് ബുക്കുകൾക്കായി ഒരു മൊബൈൽ ആപ്ലിക്കേഷൻ. EnteBook.com എന്ന ഓൺലൈൻഷോപ്പിംഗ് വെബ്‌സൈറ്റാണു ദി യൂസ്ഡ് ബുക്ക്‌സ്റ്റോറ്റർ എന്ന ടാഗ് ലൈനോടുകൂടി ഉപയോക്താക്കൾക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്.

സാഹിത്യം, റൊമാൻസ്, ബയോഗ്രാഫി, എൻജിനീയിംഗ്, മെഡിക്കൽ ടെക്സ്റ്റ് ബുക്കുകൾ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്‌സൈറ്റിലുമായി ലഭ്യമാക്കുന്നത്.

വായനയെ ഇഷ്ടപ്പെടുന്നവർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപയോഗപ്പെടുന്ന ആപ്പിൽ 85 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ പുസ്തകങ്ങൾ ലഭിക്കും. 299 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ഫ്രീ ഷിപ്പ്‌മെന്റും എന്റെ ബുക്ക് നൽകുന്നുണ്ട്. സ്റ്റോറിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ റിക്വസ്റ്റ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +91 8304 99 11 00 എന്ന നമ്പരിൽ അറിയാനാകും.

TAGS: Entebook.com |