വോഡഫോണിന് തായ്‌ലൻഡ്, ന്യൂസിലൻഡ് സൗജന്യ റോമിംഗ്

Posted on: December 8, 2017

കൊച്ചി : വോഡഫോൺ തായ്‌ലൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്ക് സൗജന്യ റോമിംഗ് അവതരിപ്പിച്ചു. ഇതോടെ അവധിക്കാലം വിദേശങ്ങളിൽ ചെലവഴിക്കാൻ ആലോചിക്കുന്നവർക്ക് യുഎഇ, യുഎസ്എ, യുകെ, സിംഗപൂർ, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിൽ ഇനി വോഡഫോൺ ഐ-റോംഫ്രീ നേട്ടങ്ങൾ ആസ്വദിക്കാം.

വരിക്കാർക്ക് ഇനി അവരുടെ സ്വന്തം നമ്പറിൽ തന്നെ വോഡഫോൺഐ-റോംഫ്രീ പാക്ക് അനായാസം ആക്റ്റിവേറ്റ് ചെയ്ത് വിദേശങ്ങളിൽ അവധിക്കാലത്ത് ഉപയോഗിക്കാം. ഈ പാക്കുകൾ മിതമായ വിവിധ നിരക്കുകളിൽ ലഭ്യമാണ്. 28 ദിവസത്തേക്ക് 5000 രൂപ (അതായത് ദിവസവും 180 രൂപയ്ക്കു തുല്യം) മുതൽ ഹ്രസ്വ യാത്ര നടത്തുന്നവർക്കായി 24 മണിക്കൂറിന് 500 രൂപവരെയുള്ള റീചാർജുമുണ്ട്. മൈ വോഡഫോൺ ആപ്പിലൂടെയോ www.vodafone.in/ir എന്ന വെബ്‌സൈറ്റിലൂടെയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് ആക്റ്റിവേഷൻ നടത്താം.

സൗജന്യ ഐ-റോം സൗകര്യം ഉപയോഗിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 20 ആയി. ഐ-റോംഫ്രീ പാക്കിലൂടെ കോളും ഡാറ്റയും സൗജന്യമാകുന്നതോടെ വരിക്കാർക്ക് പകരം സംവിധാനം തെരയാതെ സൗജന്യ റോമിംഗ് ആസ്വദിക്കാമെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.