കോൾഗേറ്റ് ദന്താരോഗ്യ മാസത്തിന് തുടക്കമായി

Posted on: December 7, 2017

കൊച്ചി : കോൾഗേറ്റ്-പാമോലീവ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദന്താരോഗ്യ മാസാചരണത്തിന് തുടക്കമായി. ദന്താരോഗ്യ മാസത്തിന്റെ 14-ാം പതിപ്പാണിത്. സൗജന്യ ദന്തപരിശോധനയും കൺസൾട്ടേഷനും ഇത്തവണ 33 ദശലക്ഷം ഇന്ത്യാക്കാർക്ക് ലഭ്യമാക്കാനാണ് പരിപാടി.

1276 നഗരങ്ങളിലും 63 നഗരങ്ങളിലെ 156 പട്ടാള കാന്റീനുകളിലും 81 ട്രേഡ് സ്റ്റോറുകളിലും ദന്തപരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെ 35000 ദന്തരോഗ വിദഗ്ദ്ധർ ഒഎച്ച്എമ്മിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ദന്താരോഗ്യ മാസാചരണത്തിൽ 1100 നഗരങ്ങളിലായി 34000 ദന്ത ഡോക്ടർമാരുടെ പങ്കാളിത്തത്തോടെ ആറ് ദശലക്ഷം പരിശോധനകൾ നടത്തിയതായി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. അശോക് ദോബ്‌ലെ പറഞ്ഞു.

ഫോണിൽ സൗജന്യ ദന്ത പരിചരണ ടിപ്‌സുകളും മാർഗനിർദ്ദേശങ്ങളും ലഭ്യമാക്കുന്ന പോക്കറ്റ് ഡെന്റിസ്റ്റ് എന്ന ശബ്ദാധിഷ്ഠിത പ്രോഗ്രാം ആണ് ഇത്തവണത്തെ പ്രത്യേകതയെന്ന് കോൾഗേറ്റ് പാമോലീവ് മാനേജിംഗ് ഡയറക്ടർ ഇസാം ബച്ചലാനി പറഞ്ഞു.

TAGS: Colgate | Colgate OHM |