ഏറ്റവും പുതിയ ജിഎസ്ടി താരിഫ് ബുക്കുമായി ടാക്‌സ്മാൻ

Posted on: December 5, 2017

കൊച്ചി: ടാക്‌സ്മാൻ പബ്ലികേഷൻസ് ജിഎസ്ടി താരിഫിന്റെ ആറാമത് എഡിഷൻ പുറത്തിറക്കി. ജിഎസ്ടി റേറ്റ് റെക്കണർ സഹിതമാണ് ജിഎസ്ടി താരിഫ് എത്തിയിരിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും എച്ച്എസ്എൻ-വൈസ് പ്രകാരമുള്ള ജിഎസ്ടി നിരക്കാണ് ഇതിൽ നൽകിയിരിക്കുന്നത്. 23-ാംമത് ജിഎസ്ടി കൗൺസിൽ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചതാണ് പുതിയ എഡിഷൻ. ഏത് ഉൽപ്പന്നത്തിന്റെയും ജിഎസ്ടി കണക്കാക്കാൻ പുതിയ പുസ്തകം സഹായിക്കും. www.taxmann.com എന്ന വെബ്‌സൈറ്റിൽ ജിഎസ്ടി റേറ്റ് കണ്ടുപിടിക്കുന്നതിനുള്ള പുതിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളും ലഭ്യമാണ്.

ജിഎസ്ടിയിൽ അടിക്കടി വരുന്ന മാറ്റങ്ങൾ ടാക്‌സ് പ്രാക്ടീഷണർമാർ, കമ്പനികൾ എന്നിവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് രണ്ട് വോള്യങ്ങളിലായുള്ള ജിഎസ്ടി താരിഫിന്റെ ആറാമത് എഡിഷൻ പുറത്തിറക്കിയിരിക്കുന്നതെന്ന് ടാക്‌സ്മാൻ ഡയറക്ടർ രാകേഷ് ഭാർഗവ പറഞ്ഞു. പുതുക്കിയ എച്ച്എസ്എൻ, സർവീസ് കോഡ് പ്രകാരമുള്ള ജിഎസ്ടി നിരക്കുകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി റേറ്റ് റെക്കണർ അധികമായി ഇതിനോടൊപ്പം നൽകുന്നുണ്ടെന്നും രാകേഷ് ‘ഭാർഗവ വ്യക്തമാക്കി

www.taxmann.com ന്റെ ഭാഗമാണ് ജിഎസ്ടി താരിഫ്. ഭേദഗതി വരുത്തിയ സെൻട്രൽ, സ്റ്റേറ്റ്, ഇന്റര്‍‌സ്റ്റേറ്റ് ജിഎസ്ടി താരിഫ് ലിസ്റ്റും ഡാറ്റാബേസും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. സ്വന്തമായി ഒരു ലൈബ്രറി ഒരുക്കുന്നതിനും പിന്നീടെപ്പോഴെങ്കിലും പരിശോധിക്കുന്നതിനും ഇത് സഹായകരമാണ്. പ്രൊഫഷണലുകൾക്ക് ഗവേഷണത്തിനുള്ള സൗകര്യവും ഇത് പ്രദാനം ചെയ്യുന്നു. https://www.taxmann.com/bookstore/ വഴി ബുക്ക് ലഭിക്കും.

TAGS: Taxmann |