ഡെൽ ആരംഭ് 15,000 അധ്യാപകർക്ക് കംപ്യൂട്ടർ ലഭ്യമാക്കും

Posted on: November 16, 2017

കൊച്ചി : അധ്യാപക ശാക്തീകരണം ലക്ഷ്യമിട്ട് സെന്റർ ഫോർ ടീച്ചർ അക്രഡിറ്റേഷനും ഡെൽ ആരംഭും കരാറിലേർപ്പെട്ടു. ഇതിന്റെ ഭാഗമായി, ഡെൽ ആരംഭ് പരിപാടിയിലൂടെ സെന്റയുടെ കീഴിലുള്ള 500 ലേറെ സ്‌കൂളുകളിലെ 15,000 അധ്യാപകർക്ക് പേഴ്‌സണൽ കംപ്യൂട്ടറുകൾ ലഭ്യമാക്കും. ഡെല്ലിന്റെ ഈ പരിപാടിയിൽ നിലവിൽ 70,000 ത്തോളം അധ്യാപകരാണുള്ളത്.

കൂടുതൽ അധ്യാപകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഡെൽ ആരംഭ്-സെന്റ കരാറിന്റെ ഉദ്ദേശ്യം. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും തൊഴിൽ വികസനത്തിനും ഉള്ള ചവിട്ടുപടിയായാണ് കരാർ വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തെ രണ്ടാം നിര, നാലാം നിര നഗരങ്ങളിലെ 4000 സ്‌കൂളുകളിലെ 70,000 അധ്യാപകർക്കായി, ഡെൽ, ഡിജിറ്റൽ സാക്ഷരതാ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്.

പരിശീലനം നേടുന്ന അധ്യാപകരുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ ഡെല്ലും സെന്റയും വിവിധ പരിപാടികൾ ആവിഷ്‌കരിക്കും. സെന്റ സർട്ടിഫിക്കേഷനിലൂടെ, അധ്യാപകർക്ക് പുതിയ തൊഴിലവസരങ്ങളും അംഗീകാരങ്ങളും ലഭ്യമാക്കും.

സെന്റയുടെ വിദ്യാലയങ്ങളിൽ തീവ്രമായ ഡിജിറ്റൽ സാക്ഷരതാ പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ടെന്ന് സെന്റ സ്ഥാപക ഡയറക്ടർ അഞ്ജലി ജെയിൻ പറഞ്ഞു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നീ വിഭാഗങ്ങളെയാണ് ഡെൽ ആരംഭ് പദ്ധതി ലക്ഷ്യമിടുന്നത്.

TAGS: DELL | Dell Aarambh |