വോഡഫോൺ സൂപ്പർ ഐഒടി പുറത്തിറക്കി

Posted on: November 16, 2017

കൊച്ചി : വോഡഫോൺ സംരംഭങ്ങൾക്ക് ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് പ്രാപ്തമാക്കുന്നതിനായി സൂപ്പർ ഐഒടി എന്ന പേരിൽ ഐഒടി സൊലൂഷൻ പുറത്തിറക്കി. വാഹനങ്ങൾ, ചലിക്കുന്നവയും ചലിക്കാത്തവയുമായ വസ്തുക്കൾ, വ്യക്തികൾ (വിദ്യാർത്ഥികൾ, ജീവനക്കാർ) എന്നിവ ട്രാക്ക് ചെയ്യുന്നതിന് സംരംഭങ്ങളെ സഹായിക്കുന്നതാണ് സൂപ്പർ ഐഒടി.

ഇന്റർനെറ്റ് ഓഫ് തിംഗ്‌സിലെ മുൻനിരക്കാരെന്ന നിലയിൽ വാഹന കമ്പനികൾ, ഉത്പാദന മേഖല, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ് മേഖലയിലെ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് വിന്ന്യസിക്കുന്നതിന് വോഡഫോൺ പ്രവർത്തിച്ചു വരികയാണെന്ന് വോഡഫോൺ ബിസിനസ് സർവീസസ് ഡയറക്ടർ നിക്ക് ഗ്ലിഡൺ പറഞ്ഞു. ആഗോള തലത്തിൽ 59.2 ദശലക്ഷം ഐഒടി കണക്ഷൻ നൽകുന്ന ആദ്യത്തെ ടെലികോം സേവനദാതാവാണ് വോഡഫോൺ.