താരപ്പകിട്ടിൽ ലുലു ഫുട്‌ബോൾ ചലഞ്ച്

Posted on: November 12, 2017

കൊച്ചി : ഐഎസ്എൽ നാലാം സീസണ് മുന്നോടിയായി കൊച്ചി ലുലുമാളിൽ സംഘടിപ്പിക്കുന്ന ഫുട്‌ബോൾചലഞ്ചിന് താരപ്പകിട്ടാർന്ന തുടക്കം. വർണശബളമായ ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്താരങ്ങളായ ഇയാൻ ഹ്യൂം, കറേജ് പെകുസൺ, റിനോ ആന്റോഎന്നിവർചേർന്ന് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.

കമന്റേറ്റർ ഷൈജുദാമോദരനെ ചടങ്ങിൽ ആദരിച്ചു. ടൂർണമെന്റിന്റെ പ്രധാന പാർട്ട്ണറായ കള്ളിയത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കോർപ്പറേറ്റ് സെയിൽസ് ഹെഡ് സിബു ജോർജ്, എച്ച് ആർ മാനേജർ ദേവസ്സി എന്നിവരും ലുലു മാളിനെ പ്രതിനിധീകരിച്ച് ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലൂലൂമാൾ മാനേജർ ഷെരീഫ് കെ.കെ എന്നിവരും നൂറോളം ആരാധകർക്കൊപ്പം വേദിയിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തിന് ശേഷം പ്രത്യേകമായി സജ്ജീകരിച്ച ഫുട്‌ബോൾ പിച്ചിൽ മൂന്ന് താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ്ഫുട്‌ബോൾ സ്‌കൂൾസിലെ കുരുന്നുകൾക്ക് നേരെ പെനാൽറ്റിഷൂട്ട് നടത്തുകയുണ്ടായി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കൂൾസിലെ കുട്ടികളുടെ ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരവും നടന്നു.

ലുലു ഫുട്‌ബോൾ ചലഞ്ചിന്റെ പ്രധാനമത്സരങ്ങൾ നവംബർ 10,11,12 തിയതികളിൽ രാവിലെ 9 മണിമുതൽ രാത്രി 10 മണി വരെനടക്കുന്നതായിരിക്കും. വിജയിക്കുന്ന ടീമിന് 50,000 രൂപയുടെ കാഷ്‌പ്രൈസ് നവംബർ 12 ന് നടക്കുന്ന ഫൈനൽ മത്സരവേദിയിൽ സമ്മാനിക്കും. ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം വുമൻസ് ഫുട്‌ബോളർമാരുടെ പ്രദർശനമത്സരവും ഉണ്ടായിരിക്കുന്നതാണ്.