ജിയോ പ്രൈം അംഗങ്ങൾക്ക് ട്രിപ്പിൾ കാഷ് ബാക്ക് ഓഫറുമായി ജിയോ

Posted on: November 12, 2017

കൊച്ചി : ജിയോ പ്രൈം അംഗങ്ങൾക്ക് ട്രിപ്പിൾ കാഷ് ബാക്ക് ഓഫറുമായി ജിയോ. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2,599 രൂപ വരെ കാഷ് ബാക്ക് ഓഫർ ജിയോ പ്രഖ്യാപിച്ചു. നവംബർ 10 മുതൽ 25 വരെ റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ കണക്ഷൻ എടുക്കുകയോ ചെയ്താൽ 400 രൂപ ഇൻസ്റ്റന്റ് കാഷ് ബാക്ക് മൊബൈൽ വാലറ്റിലും 300 രൂപ കാഷ് ബാ്ക്ക് വൗച്ചറായും 1899 രൂപ വരെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുമ്പോൾ ഡിസ്‌ക്കൗണ്ടായും ലഭിക്കും.

ആമസോൺ, പേടിഎം, ഫോൺ പേ, മൊബിക്വിക്, ആക്‌സിസ് പേ, ഫ്രീ ചാർജ് തുടങ്ങിയ ഇ-വാലറ്റുകളിലാണ് 300 രൂപയുടെ ഇൻസ്റ്റന്റ് കാഷ് ബാക്ക് ലഭിക്കുന്നത്. ആജിയോ ഡോട്ട്‌കോം, റിലയൻസ് ട്രെൻഡ്‌സ്, യാത്രഡോട്ട്‌കോം എന്നീ വെബ്‌സൈറ്റുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഇ-കൊമേഴ്‌സ് കാഷ് ബാക്ക് ലഭിക്കും.