179 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 1 ജിബി ഡാറ്റയുമായി ഐഡിയ

Posted on: November 9, 2017

കൊച്ചി : കേവലം 179 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ വിത്ത് 1 ജിബി ഡാറ്റാ എന്ന പുതിയ ഓഫർ ഐഡിയ അവതരിപ്പിച്ചു. 400 ദശലക്ഷം ഡേറ്റ ഉപഭോക്താക്കളും കോളുകൾക്ക് മാത്രമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 600 ദശലക്ഷം എല്ലാ വോയ്‌സ് ഉപഭോക്താക്കളേയും ലക്ഷ്യമിടുന്നതാണ് ഐഡിയയുടെ പുതിയ ഓഫർ. ഐഡിയ ഉപഭോക്താക്കൾക്ക് 179 രൂപയ്ക്ക് അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി കോളുകളും 1 ജിബി ഡേറ്റയും ആസ്വദിക്കാം.

ഏതുതരം ഹാൻഡ്‌സൈറ്റും ഉപയോഗിക്കുന്ന പ്രീപെയ്ഡ് വരിക്കാർക്ക് പുതിയ റീച്ചാർജ്പായ്ക്ക് ലഭ്യമാകും. www.ideacellular.com ലൂടെ ഓൺലൈനായി റീച്ചാർജ് ചെയ്യുന്നവർക്കും മൈ ഐഡിയ ആപ് വഴി റീചാർജ് ചെയ്യുന്നവർക്കും അധിക 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.