കാനഡയിൽ 1.3 ദശലക്ഷം ഇന്ത്യൻ വംശജർ

Posted on: November 7, 2017

ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷൻ സാർക്ക് രാജ്യങ്ങളിലെ പത്രപ്രവർത്തകർക്കായി ഡൽഹിയിൽ സംഘടിപ്പിച്ച മാധ്യമശില്പശാല ഉദ്ഘാടനം ചെയ്ത് ഹൈക്കമ്മീഷ്ണർ നദീർ പട്ടേൽ സംസാരിക്കുന്നു.

ന്യൂഡൽഹി : കാനഡയിൽ 1.3 ദശലക്ഷം ഇന്ത്യൻ വംശജരുണ്ടെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷ്ണർ നദീർ പട്ടേൽ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷൻ ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ എന്ന വിഷയത്തിൽ സാർക്ക് രാജ്യങ്ങളിലെ പത്രപ്രവർത്തകർക്കായി ഡൽഹിയിൽ സംഘടിപ്പിച്ച മാധ്യമശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ വ്യാപാരബന്ധമാണ് നിലനിൽക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പടെ വൈവിധ്യമാർന്ന സംസ്‌കാരമുള്ള ജനസമൂഹമാണ് കാനഡയിലേത്. സിറിയൻ അഭയാർത്ഥികളെയും കാനഡ സ്വീകരിക്കുന്നുണ്ട്. കുടിയേറ്റം കനേഡിയൻ ജിഡിപിയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.

ഗീത മോഹൻ (ഇന്ത്യ ടുഡെ ഫോറിൻ അഫയേഴ്‌സ് എഡിറ്റർ), ഡോ. അമിത് കപൂർ(പ്രസിഡന്റ്, ഇന്ത്യൻ കൗൺസിൽ ഓൺ കോംപെറ്റിറ്റീവ്‌നെസ് ), തൃപ്തി ടാൻഡൺ(ഡെപ്യൂട്ടി ഡയറക്ടർ,ലോയേഴ്‌സ് കളക്ടീവ് ), ഷാരിഫ് ഡി.രംഗനേക്കർ (അഡൈ്വസർ, എൽട്ടൺ ജോൺ എയ്ഡ്‌സ് ഫൗണ്ടേഷൻ), ഡോ. ഷീമ ഖാൻ, ഇന്ത്യയുടെ പ്രഥമ വിവരാവകാശ കമ്മീഷ്ണറും ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ വജത് ഹബീബുള്ള, സുദീപ്‌തോ മണ്ഡൽ, വിഷ്ണു സോം (ഡിഫെൻസ് എഡിറ്റർ, എൻഡിടിവി),

 

വിനീത് കുമാർ (ഡോ.ബി.ആർ അംബേദ്കർ കോളജ് ന്യൂഡൽഹി), സ്വാതി രാജെ (ഭാഷ, പൂനെ), പദ്മശ്രീ അലോക് മേത്ത, ശോഭ സത്യനാഥ് (യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി), പ്രതീക്ഷ പാണ്ഡെ (ലാലൻടോപ്), സുനേത്ര ചൗധരി (പൊളിറ്റിക്കൽ എഡിറ്റർ, എൻഡിടിവി), ഡോ. തൻവീർ ഫസൽ (ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി), ഡോ. ജോൺ ദയാൽ (നാഷണൽ ഇന്റഗ്രേഷൻ കൗൺസിൽ ഓഫ് ഇന്ത്യ), വികാസ് പഥക് (ഡെപ്യൂട്ടി എഡിറ്റർ, ദ ഹിന്ദു),

ജതിൻ ഗാന്ധി (അസോസിയേറ്റ് എഡിറ്റർ, ഹിന്ദുസ്ഥാൻ ടൈംസ്), റെസൂൽ ലാസ്‌ക്കർ (ഹെഡ്, ഫോറിൻ അഫയേഴ്‌സ് ഡെസ്‌ക്, ഹിന്ദുസ്ഥാൻ ടൈംസ്), റോഹിത് ഗാന്ധി (എഡിറ്റർ ഇൻ ചീഫ്, ഡിഎൻഎ), പ്രഫ. കപിൽ കുമാർ (ഡയറക്ടർ, ഇലക്‌ട്രോണിക് മീഡിയ പ്രൊഡക്ഷൻ സെന്റർ, ഇഗ്‌നു) എന്നിവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു.

കാനഡ ഹൈക്കമ്മീഷൻ കോൺസുലർ മാറ്റ് ഫ്രീസെൻ, സീനിയർ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഓഫീസർ അർച്ചന മിരാജ്കർ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.