വോഡഫോൺ സൂപ്പർനെറ്റ് സർവീസ് കാഞ്ഞിരപ്പള്ളിയിൽ

Posted on: November 5, 2017

കോട്ടയം : വോഡഫോൺ കാഞ്ഞിരപ്പള്ളിയിൽ സൂപ്പർനെറ്റ് സേവനം അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് വോഡഫോൺ സൂപ്പർനെറ്റ് സേവനം ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലെ 1332 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാർക്ക് സൂപ്പർനെറ്റ് സേവനങ്ങൾ ലഭ്യമാകും.

വോഡഫോൺ സൂപ്പർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതോടെ ഈ മേഖലയിലുളളവർക്ക് വേഗത്തേക്കാളുപരി തടസമില്ലാതെ 24 മണീക്കൂർ കണക്ടിവിറ്റി ആസ്വദിക്കാമെന്ന് വോഡഫോൺ കേരള ബിസിനസ് മേധാവി അജിത് ചതുർവേദി പറഞ്ഞു.