ബ്രാൻഡ് പൊസിഷനിംഗ് പുതുക്കി വോഡഫോൺ

Posted on: November 5, 2017

കൊച്ചി : വോഡഫോൺ ഇന്ത്യ ബ്രാൻഡ് പൊസിഷനിംഗിന്റെ സുപ്രധാന മാറ്റവും, ഇന്ത്യയിലെ വിഷ്വൽ ഐഡന്ററ്റിയും പ്രഖ്യാപിച്ചു. ഭാവിയെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസവും, വോഡഫോണിനെ ഒരു ആധുനികവും, സമകാലികവും, പ്രചോദിപ്പിക്കുന്നതും, ഫ്യൂച്ചർ ഫിറ്റ് ബ്രാൻഡായി ചിത്രീകരിക്കുന്ന ദി ഫ്യൂച്ചർ ഈസ് എക്‌സൈറ്റിങ്. റെഡി എന്ന പരസ്യവാചകമാണ് വോഡഫോണിന്റെ പുതിയ ബ്രാൻഡ് പൊസിഷനിംഗിൽ കേന്ദ്രീകരിക്കുന്നത്.

വോഡഫോൺ മുന്നിലുള്ള സാധ്യതകളുടെ ആവേശത്തിലാണെന്നും, തങ്ങളുടെ ഉപഭോക്താക്കളെ ലോകം കീഴടക്കാൻ പ്രാപ്തരാക്കുകയാണെന്നും വോഡഫോൺ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ സൂദ് പറഞ്ഞു. ആഗോള തലത്തിൽ 36 രാജ്യങ്ങളിലായി നടക്കുന്ന വോഡഫോൺ റീബ്രാൻഡിംഗിന്റെ ഭാഗമായാണിത്.

TAGS: Vodafone |