ഒബ്‌റോൺ മാളിൽ കേക്ക് മിക്‌സിംഗ് സെറിമണി

Posted on: October 29, 2017

കൊച്ചി : ഒബ്‌റോൺ മാളിൽ ഫ്‌ളോറ എയർപോർട്ട് ഹോട്ടലിന്റെ സഹകരണത്തോടെ നടന്ന കേക്ക് മിക്‌സിംഗ് സെറിമണി ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒബ്‌റോൺ ഗ്രൂപ്പ് ചെയർമാൻ എം.എ മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേക്ക് മിക്‌സിംഗ് നടത്തിയത്. 1000 കിലോ വരുന്ന ചേരുവകൾ ഉൾപ്പെടുത്തി തയാറാക്കുന്ന കേക്കിൽ പ്രിസർവേറ്റീവുകളൊന്നും ചേർക്കാതെയാണ് തയാറാക്കുന്നത്. കേക്കിന്റെ ചേരുവകൾ എല്ലാം വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണെന്നും, ഗ്രീൻ വൺ ക്വാളിറ്റിയുള്ളതാണെന്നും എം.എ മുഹമ്മദ് പറഞ്ഞു.

ഡിസംബർ ആദ്യവാരം മുതൽ ഒബ്‌റോണിലും, ഹോട്ടൽ ഫ്‌ളോറയിലും കേക്ക് ലഭ്യമാകും. കേക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ചടങ്ങിൽ ഒബ്‌റോൺ മാൾ മാനേജിംഗ് ഡയറക്ടർ എം. എം. സുഫൈർ, സെന്റർ മാനേജർ ജോജി ജോൺ, ഫ്‌ളോറ ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ ഉമേഷ് രാജു, എക്‌സിക്യൂട്ടീവ് ഷെഫ് റോയ് പോത്തൻ, പേസ്ട്രി ഷെഫ് യു. എ സഖീർ തുടങ്ങിയർ പങ്കെടുത്തു.