കൊച്ചിയിൽ വോഡഫോൺ ചിയർ ചാമ്പ്യൻ പരിപാടി

Posted on: October 23, 2017

കൊച്ചി : ഫുട്‌ബോൾ സീസൺ ആഘോഷമാക്കാൻ വോഡഫോൺ കൊച്ചിയിൽ ചിയർ ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ചു. ഏറ്റവും ഉച്ചത്തിൽ ഗോൾ എന്ന് ആഹ്ലാദാരവം മുഴക്കുന്നവർക്കായി വ്യത്യസ്ത സമ്മാനങ്ങൾ നൽകുന്നതായിരുന്നു മത്സരം.

ഗോൾ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാർട്ട് ഫോൺ മാതൃകയിലുള്ള ടിവി സ്‌ക്രീൻ വോഡഫോൺ ഒരുക്കി. ഇതിൽ മത്സരാർഥികൾ അവരുടെ പേരും ഫോൺ നമ്പറും കുറിച്ചുവച്ചു. ശേഷം സ്‌ക്രീനിനു മുന്നിലെ മൈക്രോഫോണിൽ ഗോൾ. എന്ന് ഉച്ചത്തിൽ മുഴക്കുകയായിരുന്നു. ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് സ്‌ക്രീനിൽ തെളിയുകയും ചെയ്തു. ബ്രാൻഡഡ് ഫോട്ടോ ഫ്രെയിം, സർട്ടിഫിക്കറ്റ്, വോഡഫോൺ സൂപ്പർനെറ്റ് 4ജിയിൽ ഒരു മണിക്കൂർ സൗജന്യ ഡാറ്റ തുടങ്ങിയവയായിരുന്നു സമ്മാനങ്ങൾ.

ഫുട്‌ബോൾ സീസണ് ഐക്യദാർഡ്യവുമായി സംഘടിപ്പിച്ച ഗോളാരവം മത്സരങ്ങളോടുള്ള പ്രതികരണം മലയാളികളുടെ ഫുട്‌ബോൾ പ്രേമം വിളിച്ചോതുന്നതായിരുന്നു എന്ന് വോഡഫോൺ കേരള ബിസിനസ് ഹെഡ് അജിത് ചതുർവേദി പറഞ്ഞു. കൊച്ചിക്ക് പുറമെ കോഴിക്കോടും മലപ്പുറത്തും വോഡഫോൺ ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

കാണികൾക്കെല്ലാം സംഘാടകർ വോഡഫോൺ ബ്രാൻഡഡ് ക്യാപുകൾ സമ്മാനമായി നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വന്തം ഫോേട്ടാ പതിച്ച ബ്രാൻഡഡ് ഫോേട്ടാ ഫ്രെയിമുകൾ നൽകി. യോഗ്യതാ മാനദണ്ഡം കടന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകി. ഏറ്റവും തീവ്രതയിൽ ഗോളാരവംമുഴക്കിയ വിജയികൾക്കുള്ള ഒരു മണിക്കൂർ അൺലിമിറ്റഡ് ഡാറ്റയും നൽകി.