കല്യാൺ ജൂവല്ലേഴ്‌സ് ഉപയോക്താക്കൾക്ക് യുപിഐ പേമെന്റ് സൗകര്യം

Posted on: October 11, 2017

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് ധനവർഷ പ്രതിമാസ ഇൻസ്റ്റാൾമെന്റ് പദ്ധതിക്കായി യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കി പണമിടപാട് നടത്തുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണയായി.

കല്യാൺ ധനവർഷ പ്രയോർട്ടി ഗോൾഡ്, ധനവർഷ പ്രയോർട്ടി ഡയമണ്ട് പദ്ധതികളുടെ ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഇന്റർഫേസ് ഉപയോഗപ്പെടുത്തി പ്രതിമാസം പണം അടയ്ക്കാൻ സാധിക്കും. യുപിഐ ഉപയോഗിക്കുമ്പോൾ മൊബൈൽ പ്ലാറ്റ്‌ഫോമിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഉടനടി ഫണ്ട് ട്രാൻസ്ഫർ നടത്തുന്നതിന് സാധിക്കും. യുപിഐ പണമിടപാടുകൾക്കായി എസ് ബി ഐയുമായി പങ്കാളികളാകുന്ന ആദ്യത്തെ ജുവല്ലറിയാണ് കല്യാൺ ജൂവലേഴ്‌സ്.

സൗകര്യപ്രദമായി ഉടനടി പണമിടപാട് നടത്താൻ കഴിയുന്ന രീതിയിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഡിജിറ്റൈസേഷൻ രംഗത്തും ആഭരണമേഖലയിൽ സുതാര്യത കൊണ്ടുവരുന്നതിനും മുന്നിട്ടുനിന്നിട്ടുള്ള സ്ഥാപനമാണ് കല്യാൺ ജൂവല്ലേഴ്‌സ്. ഭാരത സർക്കാരിന്റെ ഉദ്യമങ്ങൾക്കൊപ്പം നിന്നു ഡിജിറ്റൽ ഇക്കണോമിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണിതെന്ന് അദേഹം ചൂണ്ടിക്കാട്ടി.