രാജ്യാന്തര അംഗീകാരമുള്ള ഹെൽമറ്റുകളുമായി വേഗ

Posted on: October 6, 2017

കൊച്ചി : വേഗ ഓട്ടോ ആക്സസറീസ് രാജ്യാന്തര സർട്ടിഫിക്കേഷനുള്ള പുതിയ ഹെൽമറ്റ് ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ സുരക്ഷയും ഗുണമേന്മയും ഉറപ്പു വരുത്തുന്നതാണ് പുതിയ ഹെൽമറ്റ്. ഇറ്റാലിയുമായി സഹകരിച്ചാണ് നാലായിരം രൂപ മുതൽ പതിനായിരം രൂപ വരെ വില വരുന്ന പുതിയ ഹെൽമറ്റുകൾ പുറത്തിറക്കുന്നത്.

ആക്‌സർ സ്റ്റെൽത്ത്, വേഗ റൈകർ, വേഗ അൾട്ടിമോ എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ പുതുതായി അവതരിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷനായ ഇ സി ഇ ആർ -22.5, ഡോട്ട് (യു എസ് ) അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉള്ളതാണ് പുതിയ ഹെൽമറ്റ് ശ്രേണി.

സുഖകരമായ യാത്രയും വായു സഞ്ചാരവും ഉറപ്പ് വരുത്തുന്ന മൾട്ടി വെന്റിലേഷൻ സംവിധാനം, കൊടും വെയിലിലും ഏറെ ദൂരം സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഇന്റേണൽ സൺ വൈസർ (മുഖം മറ), ഈർപ്പം വലിച്ചെടുക്കുന്നതിനായി മൾട്ടി ഡെൻസിറ്റി ഇന്നർ ഇ പി എസ്, അലർജി ഉണ്ടാകാത്ത തരത്തിലുള്ള ഫാബ്രിക്, ഹെൽമെറ്റ് കൂടുതൽ ഉറപ്പോടെയും സുരക്ഷിതമായും ധരിക്കാൻ സഹായിക്കുന്ന റോബസ്റ്റ് ചിൻ സ്ട്രാപ്പ്, സുരക്ഷിതമായ ലോക്ക്, അൺലോക്ക് സംവിധാനം, കൂടുതൽ സംരക്ഷണത്തിനായി ഇൻജക്റ്റഡ് പോളികാർബണേറ്റ് ഷെൽ എന്നിവയാണ് അക്സർ സ്റ്റെൽത്ത് ഹെൽമെറ്റിൻറെ പ്രത്യേകതകൾ.

 

ഗിരിധർ ചന്ദക്

 

എക്‌സ്‌പോർട്ട് ക്വാളിറ്റി വേഗ ഹെൽമെറ്റുകൾ ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതെന്ന് വേഗ മാനേജിംഗ് ഡയറക്ടർ ഗിരിധരി ചന്ദക് പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി മൂന്നു വയസിനും പന്ത്രണ്ട് വയസിനും ഇടയ്ക്കുള്ള കുട്ടികൾക്കായി ബഡ്സ് ഹെൽമെറ്റുകളും വേഗ വിപണിയിലിറക്കിയിട്ടുണ്ട്. ആക്‌സർ സ്റ്റെൽത്ത് 5993 രൂപയ്ക്കും അൾട്ടിമോ ഗ്രാഫിക്‌സ് 1592 രൂപയ്ക്കും (സിംഗിൾ കളറിന് 1295) റൈക്കർ ഡ്യുവൽ വൈസർ 1898 രൂപയ്ക്കും ലഭിക്കും.

രൂപകൽപ്പന, ഉത്പന്നത്തിൻറെ മേൻമ എന്നിവയുടെ കാര്യത്തിൽ ആഗോള ഭീമന്മാർക്കൊപ്പമെത്താൻ രാജ്യത്തെ പ്രമുഖ ഹെൽമറ്റ് നിർമാതാക്കളായ വേഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിദിനം 12000 ഹെൽമറ്റുകളാണ് ശേഷി. പുതിയ യൂണിറ്റ് സജ്ജമാകുന്നതോടെ ഉത്പാദനം പ്രതിദിനം ഇരുപതിനായിരം ഹെൽമെറ്റുകൾ ആകുമെന്ന് ഗിരിധർ ചന്ദക് പറഞ്ഞു. 2020 ഓടെ ലോകത്തെ ഏറ്റവും വലിയ ഹെൽമറ്റ് നിർമാതാക്കളായ വേഗ മാറുമെന്നും അദേഹം അറിയിച്ചു. സുരക്ഷയും ഫാഷനും ഒരേപോലെ കരുതൽ നൽകി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് വേഗയുടെ ജനപ്രിയതയ്ക്ക് മുഖ്യ കാരണം. ഐ എസ് ഐ അംഗീകാരങ്ങൾ നേടിയിട്ടുള്ള വേഗ നിലവിൽ പൂർണ സജ്ജമായ നാല് നിർമാണ യൂണിറ്റുകളാണ് ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ളത്.

ഇന്ത്യയിൽ 400 ഡീലർമാരാണ് വേഗയ്ക്കുള്ളത്. യു എസ് എ, ജർമനി, ഇറ്റലി, അംഗോള, നേപ്പാൾ, തായ്ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, യു എ ഇ എന്നീ രാജ്യങ്ങളിലും വേഗയ്ക്ക് സാന്നിധ്യമുണ്ട്. വേഗ ഹെൽമറ്റ്‌സ് മാർക്കറ്റിംഗ് മാനേജർ വിശാൽ ഗീതേ, ഡി ജെ ഹെൽമറ്റ്‌സ് മാനേജർ ദീപക് ജോണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.