റെലക്‌സ് സ്‌മൈൽ : അപൂർവ നേട്ടവുമായി ലോട്ടസ് ഐ ഹോസ്പിറ്റൽ

Posted on: September 30, 2017

കൊച്ചി : നേത്രചികിത്സാ രംഗത്തെ ആഗോള പ്രമുഖരായ ജർമ്മനിയിലെ സീസ് കമ്പനിയുടെ സാങ്കേതിക വിദ്യയിൽ ഉടലെടുത്ത റെലക്‌സ് സ്‌മൈൽ ലേസർ നേത്ര ചികിത്സ കേരളത്തിൽ അവതരിപ്പിച്ചിട്ട് ഒരുവർഷമായെന്ന് ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട്. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്രരോഗങ്ങൾ ബാധിച്ചവർക്ക് കണ്ണട രഹിത കാഴ്ച ഉറപ്പു നൽകുന്നതാണ് റെലക്‌സ് സ്‌മൈൽ ലേസർ നേത്ര ചികിത്സ. റെലക്‌സ് സ്‌മൈൽ ലേസർ നേത്ര ചികിത്സ നടത്തുന്ന കേരളത്തിലെ ഏക സെന്ററുമാണ് ലോട്ടസ്.

ലാസിക്ക് ചികിത്സയെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും, മുറിവുണ്ടാക്കാത്തതും, വേദനരഹിതവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്നതുമാണ് റെലക്‌സ് സ്‌മൈൽ. രോഗിക്ക് ഏറ്റവും അടുത്ത ദിവസം തന്നെ കംപ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങാം. ചുരുങ്ങിയത് ഒരു വർഷമെങ്കിലും സ്ഥിരതയുള്ള കാഴ്ച്ചയും, തൃപ്തികരമായ നേത്രാരോഗ്യവും 18 വയസിന് മുകളിൽ പ്രായവുമുള്ളവർക്ക് റെലക്‌സ് സ്‌മൈൽ ചികിത്സയ്ക്ക് വിധേയരായി കണ്ണട എന്നെന്നേക്കുമായി ഉപേക്ഷിക്കാം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊച്ചിയിലെ സെന്ററിൽ മാത്രം ഡോ. കെ. സുന്ദരമൂർത്തി, ഡോ. സുഷമ പൂജാരി എന്നിവരുടെ നേത്യത്വത്തിലുള്ള വിദഗ്ദ സംഘം 360 ൽ പരം റെലക്‌സ് സ്‌മൈൽ ലേസർ നേത്ര ചികിത്സ നടത്തിക്കഴിഞ്ഞു.

നേത്രരോഗികൾക്ക് താങ്ങാൻ പറ്റുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ് ലോട്ടസ് നൽകുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുളന്തുരുത്തിയിൽ ഒരു ക്ലിനിക്കും പ്രവർത്തിച്ചുവരുന്നതായും ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫൗണ്ടർ ചെയർമാനും എം.ഡിയുമായ ഡോ. കെ. സുന്ദരമൂർത്തി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.എം.ഒ. ഡോ. അനിൽ ബി. ദാസ് ,ഡോ. സുഷമ പൂജാരി , ഡോ. വിഷ്ണു കെ.പി എന്നിവരും പങ്കെടുത്തു . കൂടുതൽ വിവരങ്ങൾക്ക് 9995034567 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.