അമൃത ഫെർട്ടിലിറ്റി സെൻറർ പ്രവർത്തനമാരംഭിച്ചു

Posted on: September 27, 2017

കൊച്ചി : അമൃത ഫെർട്ടിലിറ്റി സെൻറർ തേവര അറ്റ്‌ലാൻറ്റിസ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രതാരം ശാന്തി കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ ജെ മാക്‌സി എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഫെർട്ടിലിറ്റി സെൻറർ കൺസൽട്ടൻറ് ഡോ. ഫെസി ലൂയിസ് ആമുഖ പ്രഭാഷണം നടത്തി.

അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, പ്രഫ. വിശാൽ മർവ, ഡോ. എം നാരായണൻ, ഡോ. എസ് വിനയചന്ദ്രൻ, ഡോ. കെ. രാധാമണി, ഡോ. ഗ്രേസി തോമസ് എന്നിവർ സംസാരിച്ചു. ഡോ. ജയശ്രീ നായർ സ്വാഗതവും ഡോ. ജ്യോതി പിള്ള നന്ദിയും പറഞ്ഞു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റൂം ലാബുകൾ ഉള്ള സെൻററിൽ ഐ വി എഫ്, ഐ സി എസ് ഐ, ഐ യു എൽ, ചികിത്സാ രീതികളും സെക്ഷ്വൽ ഡിസ്ഫങ്ഷൻ, ടെസ്റ്റിക്കുലർ ബയോപ്‌സി, ടെസ, മൈക്രോ ടെസി, തുടങ്ങിയ പരിശോധനകളും നടത്താൻ സൗകര്യമുണ്ട്. മെഡിക്കൽ കൗൺസിൽ അംഗീകരിച്ചിട്ടുള്ള റീപ്രൊഡക്ടീവ് മെഡിസിൻ എം സി എച്ച് പി ജി പ്രോഗ്രാമിനായുള്ള രാജ്യത്തെ മൂന്ന് സെൻററുകളിൽ ഒന്നാണ് അമൃത ഫെർട്ടിലിറ്റി സെൻറർ.