തകർപ്പൻ വിൽപ്പനയുമായി ഹോണ്ട ടൂവീലറിന്റെ നവരാത്രി ആഘോഷം

Posted on: September 22, 2017

കൊച്ചി : ഓണം, ഗണേശ് ചതുർത്ഥി തകർപ്പൻ വിൽപ്പനയ്ക്കു പിന്നാലെ നവരാത്രിയുടെ ആദ്യ ദിനത്തിലും ഹോണ്ട ടൂ വീലർ വിൽപ്പന റെക്കോഡ് ഭേദിച്ച് ആദ്യമായി 50000 യൂണിറ്റ് കടന്നു. ഹോണ്ടയുടെ റീട്ടെയ്ൽ വിൽപ്പന 2016 ൽ ഇതേ കാലയളവിൽ 23,702 യൂണിറ്റായിരുന്നത് 2017 ൽ 52,000 യൂണിറ്റായി ഉയർന്നു. ആഘോഷങ്ങൾ പൂർത്തിയാകാൻ എട്ടു ദിവസം കൂടി ബാക്കി നിൽക്കെ ഹോണ്ട ടൂവീലർ വിൽപ്പന പുതിയ മാനങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടകയിൽ പുതിയ അസംബ്ലി യൂണിറ്റ് ആരംഭിച്ചത് ഉത്പാദന ശേഷിയിൽ 50,000 യൂണിറ്റിന്റെ വർധനയുണ്ടാക്കിയെന്നും ഉത്സവ ഡിമാൻഡുമായി ഒത്തു പോകാൻ ഡീലർമാരെ ഇത് ഏറെ സഹായിച്ചെന്നും വ്യാപാര ശൃംഖലയുടെ വർധനയും പുതിയ പ്രചാരണങ്ങളും പുതിയ മോഡലുകളുടെ അവതരണവും ഉത്സവ കാല ഓഫറുകളും വിൽപ്പനയ്ക്ക് ആക്കം കൂട്ടിയെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

ഉത്സവ സീസൺ പ്രമാണിച്ച് ഹോണ്ട 7,500 രൂപയുടെ സേവിംഗ്‌സും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്യുമെന്റേഷൻ ചാർജൊന്നും ഇല്ലാതെ വളരെ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാണ്. സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2000 രൂപയുടെ നേട്ടവും പ്രഖ്യാപിച്ചിട്ടുണ്ട്.