ബിഎസ്എൻഎല്ലുമായി ചേർന്ന് ടാക്‌സ്മാന്റെ എഎസ്പി/ജിഎസ്പി സേവനം

Posted on: September 21, 2017

കൊച്ചി : ടാക്‌സ്മാൻ ബിഎസ്എൻഎല്ലുമായി ചേർന്ന് ചരക്ക് സേവന നികുതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വേർ – ടാക്‌സ്മാൻ ബിഎസ്എൻഎൽ വൺ സൊലൂഷൻ പുറത്തിറക്കി. കോർപ്പറേറ്റുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഗുണകരമാകുന്ന സംവിധാനമാണിത്. ജിഎസ്ടി സംബന്ധമായ ജോലികൾ അനായാസകരമാക്കുന്നതിനൊപ്പം ഏത് സോഫ്റ്റ്‌വേറിൽ നിന്നും ഡാറ്റകൾ എളുപ്പത്തിൽ സ്വീകരിക്കുന്നതിനും വൺ സൊലൂഷൻ സഹായകമാകും.

മേഖലാടിസ്ഥാനത്തിലുള്ള ഡാറ്റാ എൻട്രി സാധ്യമാകുന്നതിനും എംഐഎസ് റിപ്പോർട്ട് പരിശോധിക്കുന്നനും സാധിക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇൻബിൽട്ട് ജിഎസ്ടിഎൻ ഇന്ററാക്ഷൻ, ഡിഎസ്സി, ഇവിസി എന്നിവയും സോഫ്റ്റ്‌വേറിലുണ്ട്. ജിഎസ്ടി റേറ്റ്, എച്ച്എസ്എൻ/എസ്എസി എന്നിവ കണ്ടെത്തുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ജിഎസ്ടിക്കായി ഒരുക്കിയിരിക്കുന്ന അതിനൂതനമായ സോഫ്റ്റ്‌വേറാണിത്.

ഒരു അംഗീകൃത ജിഎസ്ടി സുവിധ പ്രൊവൈഡർ എന്ന നിലക്ക് ഉപഭോക്താക്കൾക്കും രാജ്യത്തിനും ജിഎസ്ടി സേവനങ്ങൾ എത്തിക്കുയാണ് ടാക്‌സ്മാൻ. കേരളത്തിൽ ബിഎസ്എൻഎല്ലിന് 1100 ഉം കൊച്ചിയിൽ 225 ഉം കോർപ്പറേറ്റ് ഉപഭോക്താക്കൾ ഉണ്ട്. ബിഎസ്എൻഎല്ലുമായി സഹകരിക്കുക വഴി 60 ശതമാനം വിപണി വിഹിതം അടുത്ത ആറ് മാസം കൊണ്ട് നേടുകയാണ് ലക്ഷ്യമെന്ന് ടാക്‌സ്മാൻ ഗ്രോത്ത് ആന്റ് സ്ട്രാററജി മേധാവി അൻഷ് ഭാർഗവ പറഞ്ഞു.