സ്പീക്ക് ഫോർ ഇന്ത്യ മഹാരാഷ്ട്ര എഡിഷൻ : ഉത്കർഷ് രതി ജേതാവ്

Posted on: September 16, 2017

മുംബൈ : ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോർ ഇന്ത്യ ഇന്റർകൊളീജയറ്റ് ഡിബേറ്റ് മത്സരത്തിന്റെ മഹാരാഷ്ട്ര എഡിഷനിൽ ഉത്കർഷ് രതി രണ്ട് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നേടി. ഐഐഎം ഇൻഡോർ ഡയറക്ടർ റിഷികേശ ടി. കൃഷ്ണൻ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉത്കർഷിന് സമ്മാനിച്ചു.

ഇൻഡോറിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഇൻഡോർ റീജണൽ ഹെഡ് മാനുവൽ മാത്യു, ഇൻഡോർ ബ്രാഞ്ച് ഹെഡ് സോളി പി.വി. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.