ഡെല്ലിന്റെ പ്രീമിയം സപ്പോർട്ട് പ്ലസ്

Posted on: September 16, 2017

കൊച്ചി : ടെലിഫോൺ വഴിയുള്ള ഇടപാടുകൾ അനായാസവും അതിവേഗതയിലും കൈകാര്യം ചെയ്യുന്നതിനുള്ള പ്രീമിയം സപ്പോർട്ട് പ്ലസ്, ഡെൽ ഇന്ത്യ അവതരിപ്പിച്ചു. ഹാർഡ്‌വേർ സോഫ്റ്റ്‌വേർ പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടെത്തി ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകുന്നവയാണ് പ്രീമിയം സപ്പോർട്ട് പ്ലസ്. പ്രീമിയം സപ്പോർട്ട്, ഓൺസൈറ്റ് സപ്പോർട്ട് എന്നിവ.

ഏലിയൻവെയർ 15, ഏലിയൻവെയർ 17, ഇൻസ്പറോൺ ഡിവൈസുകൾ എന്നിവയിൽ ഇടപാടുകാർക്ക് വ്യത്യസ്തമായ അനുഭവമാണ് സപ്പോർട്ട് പ്ലസ് ശ്രേണി ലഭ്യമാക്കുക. പ്രീമിയം സപ്പോർട്ട് പ്ലസ് ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ്. ഏതു സമയത്തും എവിടെയും 24 മണിക്കൂറും പരിചയ സമ്പന്നരായ ടെക്‌നീഷ്യന്മാരുമായി സങ്കീർണമായ സോഫ്റ്റ്‌വേർ പ്രശ്‌നങ്ങൾക്ക് ബന്ധപ്പെടാൻ പ്രീമിയം സപ്പോർട്ട് പ്ലസ് സഹായിക്കുന്നു. ഫോൺ ഉപയോഗം 86 ശതമാനം കുറയ്ക്കാനും റസലൂഷൻ പ്രക്രിയ 59 ശതമാനം കുറയ്ക്കാനും കഴിയും.

ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ വിദഗ്ദ്ധരുമായി ഫോണിലും ഓൺലൈനിലും നേരിട്ട് ബന്ധപ്പെടാൻ പ്രീമിയം സപ്പോർട്ട് പ്ലസ് ഉപഭോക്താക്കളെ സഹായിക്കും. സ്വമേധയ പ്രശ്‌നങ്ങൾ കണ്ടെത്തി ഉപയോക്താവിനെയും ഡെല്ലിനേയും ഒരേ സമയം അറിയിക്കുകയും ചെയ്യും.വൈറസുകളേയും മറ്റും നീക്കുന്നതോടൊപ്പം പിസിയുടെ പ്രവർത്തനം ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തുകയും ചെയ്യും.

TAGS: DELL |