സിയോക്‌സ് മൊബൈൽ നോർത്ത്ഈസ്റ്റിൽ വിറ്റുവരവ് ഇരട്ടിയാക്കും

Posted on: September 14, 2017

മുംബൈ : സിയോക്‌സ് മൊബൈൽ സ്മാർട്ട്‌ഫോൺ, ഫീച്ചർഫോൺ വിഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് സിയോക്‌സ് സിഇഒ ദീപക് കാബു പറഞ്ഞു. സിയോക്‌സ് മൊബൈൽ ഷില്ലോംഗിൽ സംഘടിപ്പിച്ച നോർത്ത്ഈസ്റ്റ് ഡിസ്ട്രിബ്യൂട്ടർ മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

വിപണിയുടെ താത്പര്യങ്ങൾ സിയോക്‌സ് മനസിലാക്കുന്നുണ്ട്. പുതിയ ഉത്പന്നങ്ങളും വിപുലമായ വിപണനശൃംഖലയും സിയോക്‌സ് ഉറപ്പാക്കും. നോർത്ത്ഈസ്റ്റിൽ നിന്നുള്ള പ്രതിമാസ വിറ്റുവരവ് 5 കോടി രൂപയിൽ നിന്ന് അടുത്ത ക്വാർട്ടറോടെ ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. സിയോക്‌സ് നോർത്ത്ഈസ്റ്റ് ഹെഡ് രമേഷ് ലഹോട്ടി, 30 ലേറെ ഡിസ്ട്രിബ്യൂട്ടർമാർ, ഡീലേഴ്‌സ്, റീസെല്ലേഴ്‌സ് തുടങ്ങിയവർ രണ്ട് ദിവസത്തെ ഡിസ്ട്രിബ്യൂട്ടർ മീറ്റിൽ പങ്കെടുത്തു.

TAGS: Ziox Mobiles |