വാർഷിക ഇളവുകളുമായി തൽവാക്കേഴ്‌സ്

Posted on: September 9, 2017

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ശൃംഖലയായ തൽവാക്കേഴ്‌സ് ബെറ്റർ വാല്യു ഫിറ്റ്‌നസ് ജനപ്രിയ വാർഷിക ഇളവുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ജിം അംഗത്വം, പ്രതിമാസം 4 മാസേജ്, പ്രതിമാസം 6 സോർബാ യോഗയോ, സുംബാ യോഗയോ, 4 നു ഫോം സെഷൻ, ഒരാഴ്ചത്തെ സൗജന്യ റെഡ്യൂസ് കിറ്റ് എന്നിവ വാർഷിക ഇളവുകളിൽ ഉൾപ്പെടും.

എല്ലാം ഉൾക്കൊള്ളുന്ന മെമ്പർഷിപ്പ് പാക്കേജിന് 20,000 രൂപ മുതലാണ് ഫീസ്. www.talwalkars.net എന്ന സൈറ്റിലോ 022 66 55 36 36 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ 85 നഗരങ്ങളിൽ തൽവാക്കേഴ്‌സിന് 211 ജിമ്മുകൾ ആണുള്ളത്.

വാർഷിക ഡിസ്‌കൗണ്ട് മേളയ്ക്ക് ഓരോ വർഷവും വൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന്, തൽവാക്കേഴ്‌സ് ബെറ്റർ വാല്യു ഫിറ്റ്‌നസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് തൽവാക്കർ പറഞ്ഞു.

TAGS: Talwalkars |