നിറ്റ്‌കോ റോയൽ ട്രഷർ ടൈലുകൾ വിപണിയിൽ

Posted on: September 15, 2014

NITCO-TILES-big

ചുമർടൈലുകളുടെ മനോഹരമായ ശേഖരം, ടൈൽ നിർമാണ കമ്പനിയായ നിറ്റ്‌കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ് പുതിയ ടൈലുകൾ. ജീവിതം തുടിക്കുന്ന പ്രതലങ്ങൾ സൃഷ്ടിക്കാൻ പുതിയ ടൈലുകളിൽ നിറ്റ്‌കോ ഉപയോഗിച്ചിരിക്കുന്നത് മോഡേൺ ഏജ് 6 കളർ പ്രിസം പ്രിന്റിംഗ് എച്ച്ഡി ഡിജിറ്റൽ സാങ്കേതികവിദ്യയാണ്. ശിലകളുടേയും മരങ്ങളുടേയും ഏറ്റവും സൂക്ഷ്മമായ ഘടനയും നിറവും അതേപടി പകർത്തുന്നതാണ് പ്രസ്തുത സാങ്കേതികവിദ്യ.

അഞ്ച് വേരിയന്റുകളിൽ റോയൽ ട്രഷർ ശേഖരം ലഭ്യമാണ്. പ്രകൃതിദത്ത മാർബിളിന്റെ പ്രതീതി ലഭ്യമാക്കുന്ന മാർവലസ് മാർബിൾ, പൈതൃക ശിലകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്ന സ്റ്റണ്ണിങ്ങ് സ്റ്റോൺ, തുണിത്തരങ്ങളുടെ അനന്തഭാവങ്ങൾ അടങ്ങുന്ന ടെംപ്റ്റിങ്ങ് ടെക്‌സ്റ്റൈൽ, തുകലിന്റെ മാസ്മരികത പകരുന്ന ലാവിഷ് ലെതർ, സൗന്ദര്യവും യുക്തിയും ഇഴചേരുന്ന ഗോർജ്യസ് ജ്യോമട്രി എന്നിവ പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നതായി നിറ്റകോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അശോക് ഗോയൽ പറഞ്ഞു.

നിറ്റ്‌കോ എഡ്ജ്, ജോയിന്റ് ഫ്രീ, സ്റ്റെയിൻ റെസിസ്റ്റന്റ് എന്നീ പ്രത്യേകതകളാണ് റോയർ ട്രഷർ ശേഖരത്തെ വ്യത്യസ്തമാക്കുന്നത്. 300 X 600 എംഎം, 300 X 900 എംഎം, 300 X 450 എംഎം എന്നീ വലിപ്പങ്ങളിൽ ലഭ്യം. ഒരു ചതുരശ്ര അടിക്ക് 65 രൂപ മുതലാണ് വിലനിലവാരം.