എൽ ഒ ടി പ്ലാറ്റ്‌ഫോമിലെ പ്രഥമ ട്രോൺ എക്‌സ് അവതരിപ്പിച്ചു

Posted on: August 23, 2017

കൊച്ചി : മുൻനിര സാങ്കേതിക വിദ്യ, ഒ ഇ എം, എൽ ഒ ടി ബ്രാൻഡ് ആയ സ്മാർട്ട് ട്രോൺ, സെൻസറുകളും സിസ്റ്റങ്ങളും, ട്രോൺ എക്‌സ് കോറിനോട് ബന്ധിപ്പിക്കുന്ന ഇക്കോസിസ്റ്റമായ ട്രോൺ എക്‌സ് ടി എമ്മും ട്രോൺ എക്‌സ് ലൈഫ് ടി എമ്മും അവതരിപ്പിച്ചു. എൽ ഒ ടി ഫ്‌ളാറ്റ് ഫോമിൽ ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയ വിപുലമായ ശ്രേണികളെ പ്രവർത്തിപ്പിക്കാൻ വേണ്ടി രൂപകല്പന ചെയ്തവയാണ് നെക്സ്റ്റ്‌ജെൻ ഓപ്പറേറ്റിങ്ങ് സംവിധാനമായ ട്രോൺ എക്‌സ്.

ട്രോൺ എക്‌സ് പേഴ്‌സണൽ, വിനോദം, യാത്ര, ഷോപ്പിംഗ്, സാമ്പത്തികം, ആരോഗ്യം എന്നീ ആവശ്യങ്ങൾക്കുള്ളതാണ്. ട്രോൺ എക്‌സ് ഹെൽത്ത് ഒ എസ്, മെഡിക്കൽ ഹിസ്റ്ററി, ഇൻഷുറൻസ് എന്നിവ കൈകാര്യം ചെയ്യുന്നു.

ട്രോൺ എക്‌സ് ഹോം, വെള്ളക്കരവും വൈദ്യുതി ചാർജും അടയ്ക്കാൻ സഹായിക്കുന്നു. ട്രോൺ എക്‌സ് ഇൻഫ്ര, സ്മാർട്ട് ട്രോണിന്റെ ബി ടു ബി വെർട്ടിക്കൽ ഓഫറിങ്ങ് ആണ്. കെട്ടിടങ്ങൾക്കുള്ള ബി എം എസ്, സുരക്ഷ, ലൈറ്റിങ്ങ്, കാലാവസ്ഥ, ട്രാക്കിംഗ്, കണക്ടിവിറ്റി എന്നീ സേവനങ്ങളാണ് ഇത് നിർവഹിക്കുന്നത്. റിട്ടെയ്ൽ, ഗോഡൗണുകൾ, കോൾഡ് സ്റ്റോറേജ്, ട്രക്കിംഗ്, ലോജിസ്റ്റിക്‌സ് എന്നിവയുടെ കൈകാര്യവും നിരീക്ഷണവും നടത്തുന്ന ഒരു എ ഐ അസിസ്റ്റഡ് വ്യവസ്ഥ കൂടിയാണിത്.

TAGS: Smartron |