ഇമ്പെറ്റസ് വെൽത്ത് മാനേജ്മെൻറ് സെമിനാർ തിരൂരിൽ

Posted on: August 13, 2017

കോഴിക്കോട് : ഇമ്പെറ്റസ് വെൽത്ത് മാനേജ്മെൻറ് എസ് ബി ഐ മ്യൂച്വൽ ഫണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെൽത്ത് ക്രിയേഷൻ ആൻഡ് മാനേജ്മെൻറ് സെമിനാർ ഓഗസ്റ്റ് 15 ന് തിരൂർ റെയിൽവേസ്റ്റേഷന് സമീപം സമാൻ ബിസിനസ് ഹോട്ടലിൽ നടക്കും. രാജ്യത്ത് ലഭ്യമായ നിക്ഷേപ സാധ്യതകളെ കുറിച്ച് ബോധവത്ക്കരിക്കാനും ധനകാര്യ ഉത്പന്നങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ചു കൃത്യമായ ദിശാബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

കറൻസി പിൻവലിക്കലിനും ജി എസ് ടി നടപ്പാക്കിയതിനും ശേഷമുള്ള രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ വിലയിരുത്തുന്ന സെമിനാറിൽ ഓരോ വ്യക്തിക്കും അനുയോജ്യമായ നിക്ഷേപ സാധ്യതകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെ എന്നത് സംബന്ധിച്ചും ദിശാബോധം നൽകും. രണ്ടു പതിറ്റാണ്ടിലേറെ ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിൽ അനുഭവസമ്പത്തുള്ള ഇമ്പെറ്റസ് വെൽത്ത് മാനേജ്മെൻറ് മാനേജിംഗ് ഡയറക്ടർ പി ആർ ദിലീപ് 1994 ലാണ് മുംബൈ ആസ്ഥാനമായി ഇമ്പെറ്റസ് സ്ഥാപിച്ചത്.

2007 ൽ തിരൂരിലാണ് ഇമ്പെറ്റസ് കേരളത്തിലെ ആദ്യ ബ്രാഞ്ച് സ്ഥാപിച്ചത്. തിരൂർ അടിസ്ഥാനമായി ഇംമ്പെറ്റസ് തദ്ദേശവാസികൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും അനുയോജ്യമായ നിക്ഷേപ സേവനങ്ങൾ ഇംമ്പെറ്റസ് റീജണൽ ഹെഡായ കെ വി സഗീറിന്റെ നേതൃത്വത്തിൽ 2007 മുതൽ നൽകിവരുന്നു. ഗവേഷണാടിസ്ഥാനമായ നിക്ഷേപ മാനേജ്മെൻറ് സേവനങ്ങളാണ് ഇമ്പെറ്റസ് നൽകുന്നത്.

പ്രവാസികൾക്ക് അത്യന്താപേക്ഷികമായ ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചു വരുമ്പോൾ വളരെ ആശ്വാസമേകുന്ന ഒന്നാണ് ഒരു നിശ്ചിത വരുമാനം കൈയ്യിൽ കിട്ടുക എന്നുള്ളത്.ഇത്തരത്തിലുള്ള ഒരു വരുമാനം കിട്ടത്തക്ക രീതിയിലുള്ള നിക്ഷേപ അവസരങ്ങൾ കണ്ടെത്തി ഓരോ പ്രവാസിക്കും യോജിച്ച റിട്ടയർമെന്റ് പ്ലാനിംഗ് ഇംമ്പെറ്റസ് നൽകിവരുന്നു.

25 ലക്ഷം രൂപയ്ക്ക് മേലുള്ള ഏത് നിക്ഷേപത്തിനും പോർട്ട് ഫോളിയോ മാനേജ്മെൻറ് സേവനം മികച്ച മാർഗമാണ്. ഓരോ വ്യക്തിയുടേയും ജീവിത ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും അതാത് സമയങ്ങളിലുള്ള നിക്ഷേപ സഹചര്യങ്ങളും സൂക്ഷമതയോടെ വിലയിരുത്തിയാണ് ഇംമ്പെറ്റസിൽ നിക്ഷേപ തീരുമാനങ്ങൾ കൈകൊളളുന്നത്. ആകെയുള്ള മാർക്കറ്റ് വാല്യൂവേഷനും ഇൻവെസ്റ്റർ പോർട്ട് ഫോളിയോയും കണക്കാക്കിയാണ് ഇമ്പെറ്റസ് അലോക്കേഷൻ നടത്തുന്നത്. ലോക്ക് ഇൻ പീരിയഡ്, എൻട്രി, എക്‌സിറ്റ് ലോഡ് എന്നിവ പി എം എസ് അക്കൗണ്ടുകളിൽ ഉണ്ടാവില്ല. കസ്റ്റോഡിയൻ റൂട്ടിലൂടെ മാത്രമാകും ഫണ്ട് മാനേജ് ചെയ്യുക. കസ്റ്റോഡിയന് കീഴിൽ ഓരോ നിക്ഷേപകനും വ്യക്തിഗത ബാങ്കും ഡെപ്പോസിറ്ററി അക്കൗണ്ടും ഉണ്ടാകും. ഇമ്പെറ്റസ് വെബ്സൈറ്റിൽ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷ ഉറപ്പ് വരുത്തിയ പേഴ്സണൽ പേജിലൂടെ നിക്ഷേപകർക്ക് പോർട്ട് ഫോളിയോ റിപ്പോർട്ടുകൾ നോക്കാനും കഴിയും.

25 ലക്ഷം രൂപയുടെ നിക്ഷേപം താങ്ങാൻ കഴിയാത്തവർക്ക് മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലൂടെ നിക്ഷേപം നടത്താവുന്നതാണ്. 500 രൂപ മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലഭ്യമാണ്. മാറിയ സാമ്പത്തിക സാഹചര്യങ്ങളിൽ കൃത്യമായ നിക്ഷേപങ്ങൾക്ക് വിദഗ്ദ്ധ നിർദേശങ്ങളും ഉപദേശങ്ങളും ഇമ്പെറ്റസിൽ ലഭ്യമാകും.