പ്രോ കബഡി ലീഗ് : മുത്തൂറ്റ് ഫിനാൻസ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീം പങ്കാളി

Posted on: August 4, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പിൽ ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും. അസോസിയേറ്റ് സ്‌പോൺസറായിട്ടാണ് കമ്പനി പിങ്ക് പാന്തേഴ്‌സുമായി സഹകരിക്കുന്നത്. സിനിമാ താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള പിങ്ക് പാന്തേഴ്‌സ് കബഡി ലീഗിന്റെ ആദ്യപതിപ്പിൽ ചാമ്പ്യൻമാരും 2016 ലെ നാലാം പതിപ്പിൽ റണ്ണർ അപ്പുമായിരുന്നു.

മൂന്നു മാസം നീണ്ടു നിൽക്കുന്ന അഞ്ചാം പതിപ്പിൽ 130 മത്സരങ്ങളാണുള്ളത്. ഇതിൽ പിങ്ക് പാന്തേഴ്‌സ് 12 നഗരങ്ങളിലായി കുറഞ്ഞത് 22 മത്സരങ്ങളിൽ പങ്കെടുക്കും. ഒക്‌ടോബർ 27 ന് ആണ് മത്സരം അവസാനിക്കുക. പങ്കാളിത്ത വ്യവസ്ഥയനുസരിച്ച് പിങ്ക് പാന്തേഴ്‌സ് മത്സരിക്കുന്ന എല്ലാ മത്സരങ്ങളുടേയും ടിക്കറ്റുകൾ കമ്പനിയുടെ രാജ്യത്തെ 4500 ലധികം ശാഖകളിലൂടെ ലഭ്യമാക്കും.