ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ സാമ്പത്തികകാര്യ കോഴ്‌സുകൾ

Posted on: August 3, 2017

കൊച്ചി : സാമ്പത്തിക വിദ്യാഭ്യാസ സ്ഥാപനമായ ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കോഴ്‌സുകൾ പ്രഖ്യാപിച്ചു. മുംബൈ സർവകലാശാലയുമായി സഹകരിച്ച് മാസ്റ്റേഴ്‌സ് ഇൻ ഫിനാൻഷ്യൽ ടെക്‌നോളജി, മാസ്റ്റേഴ്‌സ് ഇൻ ഗ്ലോബൽ ഫിനാൻഷ്യൽ മാർക്കറ്റ്‌സ്, ബാച്ചിലേഴ്‌സ് ഇൻ കാപ്പിറ്റൽ മാർക്കറ്റ്‌സ് തുടങ്ങിയ കോഴ്‌സുകളുടെ അവതരണമാണ് പ്രഖ്യാപിച്ചത്.

സാമ്പത്തിക വിപണി, നൂതന സാങ്കേതിക വിദ്യകൾ, കാപ്പിറ്റൽ മാർക്കറ്റിനെക്കുറിച്ച് ആഴമേറിയ പഠനം തുടങ്ങിയ കാര്യങ്ങൾ ഏറ്റവും നന്നായി മനസിലാക്കാവുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിരുദ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളതാണ് കോഴ്‌സുകൾ. ബിരുദധാരികൾക്കുള്ളതാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാം, ബിരുദത്തിന് പഠിക്കുന്നവർക്കായുള്ളതാണ് ബാച്ചിലേഴ്‌സ് പ്രോഗ്രാം. ഭാവിയിലേക്കു വേണ്ട സാമ്പത്തികകാര്യ വിദഗ്ധരെ വാർത്തെടുക്കുകയാണ് പ്രോഗ്രാമുകളുടെ ലക്ഷ്യം.

ഏറ്റവും മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കാവുന്ന രീതിയിലാണ് കോഴ്‌സുകൾ തയാറാക്കിയിട്ടുള്ളതെന്നും ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് എംഡി അംബരീഷ് ദത്ത പറഞ്ഞു.

മുഴുവൻ സമയ കോഴ്‌സുകളിലൂടെ സാമ്പത്തിക വിദഗ്ധരെ സൃഷ്ടിക്കാനായി ബിഎസ്ഇയുമായി സഹകരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മികച്ച അവസരങ്ങൾ കണ്ടെത്തുന്നതിന് സാധ്യമാകുന്ന കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കൈവന്നിരിക്കുകയാണെന്നും വിപണിയിലെ പല പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കി അറിവ് വർധിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മുംബൈ സർവകലാശാല വിസി സഞ്ജയ് ദേശ്മുഖ് പറഞ്ഞു.

TAGS: BSE Institute |