തമ്പി കുര്യന് ഏഷ്യ പസഫിക് എച്ച് ആർ എം പുരസ്‌കാരം

Posted on: September 11, 2014

Thampy-Kurian-smallഫെഡറൽ ബാങ്ക് എച്ച് ആർ വിഭാഗം ജനറൽ മാനേജർ തമ്പി കുര്യന് ഏറ്റവും പ്രഗത്ഭരായ എച്ച് ആർ മേധാവികൾക്കുള്ള ഏഷ്യാ പസഫിക് പുരസ്‌കാരം. ഏറ്റവും മികച്ച 40 എച്ച് ആർ മേധാവികളിലൊരാളായാണ് തമ്പി കുര്യനെ തെരഞ്ഞെടുത്തിട്ടുള്ളത്.

ബംഗലുരു താജ് വിവാന്റയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ഈ വർഷം ഫെഡറൽ ബാങ്ക് ഹ്യൂമൻ റിസോഴ്‌സസ് വിഭാഗത്തിന് ഇതുൾപ്പടെ മൂന്ന് അവാർഡുകൾ ലഭിച്ചു.