ആമസോൺ ഇന്ത്യ ഫാഷൻ വീക്കിൽ മനംകവർന്ന് ആലിയ ഭട്ടും നമ്രത ജോഷിപുരയും

Posted on: April 9, 2017

കൊച്ചി : പ്രേക്ഷകരുടെ മനം കവർക്ക് ആമസോൺ ഇന്ത്യ ഫാഷൻ വീക്കിന്റെ മൂന്നാം ദിനം പ്രശസ്ത ഡിസൈനർ നമ്രത ജോഷിപുരയുമായി കൈകോർത്ത് മേബിലൈൻ ഒരുക്കിയ ഷോ ന്യൂയോർക്ക് സ്റ്റൈലിന്റെ മനോഹാരിത ഇന്ത്യയിൽ എത്തിക്കുന്നതായി. മനോഹരമായ വസ്ര്തങ്ങളും നാടകീയമായ മേക്കപ്പും അരങ്ങിനെ പ്രൗഡമാക്കി. ബോളിവുഡിന്റെ പ്രിയങ്കരിയും മേബിലൈൻ ന്യൂയോർക്ക് ബ്രാൻഡ് അംബാസഡറുമായ ആലിയ ഭട്ട് ഐസ്പീക്ക്ഡ്രാമാ പ്രകടമാക്കുന്ന നാടകീയമായ രംഗപ്രവേശത്തിലൂടെ റാമ്പിനെ കൈയ്യടക്കി.

തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ഫാഷന്റെ മികവും സൗന്ദര്യവും ഒന്നിച്ച് അവതരിപ്പിക്കപ്പെട്ടു. ന്യൂയോർക്ക് നഗരത്തിന്റെ തിരക്കും മനോഹാരിതയും മുഴുവൻ അതേപടി പുനരാവിഷ്‌കരിക്കപ്പെട്ട വേദി ദൃശ്യമായപ്പോൾ തന്നെ ന്യൂയോർക്കിലെ തെരുവുകളിൽ എത്തിപ്പെട്ട പ്രതീതി പ്രേക്ഷകർ അനുഭവിച്ചറിഞ്ഞു. ഇതിനൊപ്പം, വിചിത്രമായ സംഗീതം കൂടി ചേർന്നതോടെ നാടകീയ ഭാവം പുത്തൻ തലത്തിലെത്തി.

അത്യാകർഷകവും മനോഹരവുമായ ന്യൂയോർക്ക് സ്ട്രീറ്റ് സ്റ്റൈലിന്റെ ലോകം തുറന്നിട്ട നമ്രതയുടെ ഡിസൈനുകൾ ആരെയും പ്രലോഭിക്കുന്നതായിരുന്നു. മേബിലൈനിന്റെ ഏറ്റവും പുതിയ വർണ്ണ മിശ്രിതത്തിൽ നിന്നുള്ള നാടകീയമായ ഐ മേക്കപ്പുമായാണ് മോഡലുകൾ റാമ്പിലെത്തിയത്. ഉൽസാഹത്തിൽ നിന്ന് സെൻസേഷണലിലേക്കും നാടകീയതിൽ നിന്നും ഗാംഭീര്യത്തിലേക്കും പ്രേക്ഷകരെ എത്തിക്കുന്നതായിരുന്നു ഇത്. നമ്രതയുടെ ഡിസൈനുകളായ നീണ്ട ഗൗണുകളും ബോഡി സ്യൂട്ടുകളും ട്രെഞ്ചസുകളും ബോംബറുകളും ടോപ്പുകളും ഇതിന് ചാരുതയേകി.

കളക്ഷന്റെ പിന്നിലെ ഏറ്റവും വലിയ പ്രചോദനം ന്യൂയോർക്ക് സ്ട്രീറ്റ് സ്റ്റൈലാണെന്ന് നാടകീയതയെ ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിലെത്തിച്ച നമ്രത ജോഷിപുര പറഞ്ഞു.

ഈ സീസണിൽ മേബിലൈനുമായി ചേർന്ന് റാമ്പിൽ ഡ്രാമ എത്തിച്ചതിൽ എത്തിച്ചതിൽ ആഹ്ലാദമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞു. ഷോയുടെ ഭാഗമായ ഓരോ നിമിഷവും നന്നായി ആസ്വദിച്ചു. മേക്കപ്പും വസ്ത്രവും സംഗീതവും സെറ്റുകളും എല്ലാ ഡ്രാമ എന്ന ആശയത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നതായിരുന്നു. നമ്രതയുടെ ഡിസൈനുകൾ ന്യൂയോർക്കിന്റെ സ്റ്റൈലിനെ ശരിക്കും പ്രതിഫലിപ്പിച്ചു. മോഡലുകൾക്കായി എൽട്ടൺ സൃഷ്ടിച്ച രൂപഭാവം ഡ്രാമയെ കൂടുതൽ മികവുറ്റതാക്കി. വരാനിരിക്കുന്ന ക്യാമ്പെയിനുകളിൽ ബ്രാൻഡിനൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണെന്ന് ആലിയ പറഞ്ഞു.

ഒരു ആഗോള ഐക്കണിക്ക് ബ്രാൻഡിനൊപ്പം സൗന്ദര്യത്തിലുള്ള വൈഭവം പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബ്രാൻഡിന്റെ ഔദ്യോഗിക മേക്കപ്പ് ആർട്ടിസ്റ്റായ എൽട്ടൺ ജെ ഫെർണാണ്ടസ് പറഞ്ഞു.

ആലിയയോടൊപ്പമുള്ള ഷോയുടെ വിജയത്തിന് സാക്ഷ്യം വഹിക്കാനായത് ആവശേകരമായ അനുഭവമാണെന്ന് മേബിലൈൻ ന്യൂയോർക്ക് ഇന്ത്യ ജനറൽ മാനേജർ പൂജ സഹ്ഗാൽ പറഞ്ഞു.

ഈ സീസണിൽ സൗന്ദര്യത്തെയും ഫാഷനെയും ഷോ പുതിയ തലത്തിലെത്തിച്ചതായി ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് സുനിൽ സേതി പറഞ്ഞു.