തൃശൂർ മെഡിക്കൽ കോളജിൽ എച്ച്എൽഎൽ ഫാർമസി തുറന്നു

Posted on: April 7, 2017

തൃശൂർ : എച്ച്എൽഎൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉത്പന്നങ്ങളും നൽകുന്നത് ആരോഗ്യമേഖലയിൽ ചൂഷണം ഒരു പരിധി വരെ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രസ്താവിച്ചു.തൃശൂർ മെഡിക്കൽ കോളജിൽ ആരംഭിച്ച എച്ച്എൽഎൽ ഫാർമസി ആൻഡ് സർജിക്കൽസ്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ഇത്തരത്തിലുള്ള പതിമൂന്നാമത്തെ കേന്ദ്രമാണ് തൃശൂരിൽ തുറന്നത്. അനിൽ അക്കര എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്എൽഎൽ ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ സുബ്രഹ്മണ്യം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.കെ.അജയകുമാർ, ആർഎംഒ ഡോ.സി.പി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു. എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് സ്വാഗതം പറഞ്ഞു.

TAGS: HLL Pharmacy |