ആലപ്പുഴയിൽ എച്ച്എൽഎൽ ഫാർമസി തുറന്നു

Posted on: April 7, 2017

ആലപ്പുഴ : എച്ച്എൽഎൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിൽ മെഡിക്കൽ ഉത്പന്നങ്ങൾ നൽകുന്നത് ശ്ലാഘനീയമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പ്രസ്താവിച്ചു. ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ എച്ച്എൽഎൽ-ഉം സംസ്ഥാന സർക്കാരും സംയുക്തമായി തുടങ്ങിയ എച്ച്എൽഎൽ ഫാർമസി ആൻഡ് സർജിക്കൽസ്, എച്ച്എൽഎൽ ഒപ്റ്റിക്കൽസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും അമിതമായ വില ഈടാക്കുന്നത് സാഹചര്യത്തിൽ എച്ച്എൽഎൽ നടത്തുന്ന ഇടപെടലുകൾ മെഡിക്കൽ മേഖലയിൽ കാര്യമായ മാറ്റങ്ങൾക്കിടയാക്കുമെന്നും അദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എച്ച്എൽഎൽ ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ സുബ്രഹ്മണ്യം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു. എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ ഡോ.ബാബു തോമസ് സ്വാഗതം പറഞ്ഞു.

TAGS: HLL Pharmacy |