പ്രതിദിനം 1 ജിബി ഡാറ്റാ ഓഫറുമായി ഐഡിയ

Posted on: April 4, 2017

കൊച്ചി : ഐഡിയ സെല്ലുലർ, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കായി, 4ജി ഹാൻഡ്‌സെറ്റിൽ ഒരു മാസത്തേക്ക്, പ്രതിദിനം 1 ജിബി ഡാറ്റാ ഓഫർ അവതരിപ്പിച്ചു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും 199 രൂപ മുതലുള്ള നിരക്കിൽ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാണ്.

ഐഡിയയുടെ പുതിയ പായ്ക്കിന്റെ വില 300 രൂപയാണെങ്കിലും 499 രൂപയ്ക്കും അതിനു മുകളിലും ഉള്ള റെന്റൽ പ്ലാനിന്റെ പരിധിയിൽ വരുന്ന എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും പുതിയ പായ്ക്ക് സൗജന്യമായിരിക്കും. 349 – 498 രൂപ റെന്റൽ പരിധിയിൽ വരുന്ന പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് 50 രൂപ ഡിസ്‌കൗണ്ട് നിരക്കിൽ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡാറ്റാ നേടാം. ആദ്യത്തെ മൂന്നു മാസ വരിക്കു മാത്രമാണ് ഈ ഡിസ്‌ക്കൗണ്ട് ലഭിക്കുക.

ഇന്ത്യയിൽ ഇത്ര വലിയ ആനുകൂല്യങ്ങൾ പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് നൽകുന്നത് ആദ്യമാണെന്ന് ഐഡിയ സെല്ലുലർ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശി ശങ്കർ പറഞ്ഞു. പുതിയ പായ്ക്കിൽ ഏപ്രിൽ 30 വരെ വരിക്കാരാകാം. പായ്ക്കിന്റെ മൂല്യത്തിൽ 300 രൂപ വരെയുള്ള ഇളവുകൾ പ്രസ്തുത വരിക്കാർക്ക് ആദ്യത്തെ മൂന്നു മാസം ലഭിക്കും.

പ്രതിദിനം 1 ജിബി എന്ന ഡാറ്റാ ആനുകൂല്യം 4 ജി ഹാൻഡ് സെറ്റുകളിൽ മാത്രമേ ലഭിക്കൂ. 4 ജി ഇതര ഹാൻഡ് സെറ്റുകളിൽ പ്രതിമാസം 3ജിബി ഡാറ്റാ ലഭ്യമാണ്.

TAGS: Idea |