ആമസോൺ ഫാഷൻ വീക്കിൽ മേബിലൈനും നമ്രത ജോഷിപുരയും

Posted on: March 15, 2017

കൊച്ചി : ആമസോൺ ഇന്ത്യ ഫാഷൻ വീക്ക് 2017-ൽ ബ്യൂട്ടി ബ്രാൻഡായ മേബിലൈൻ ന്യൂയോർക്കും പ്രശസ്ത ഡിസൈനർ നമ്രത ജോഷിപുരയും ഒന്നിക്കുന്നു. മനോഹരമായ, ജനപ്രിയ പ്രോഡക്ടുകൾക്കും വൈവിധ്യമാർന്ന നിറങ്ങൾക്കും കേൾവികേട്ടതും മേക്ക് ഇറ്റ് ഹാപ്പൻ സമീപനം പുലർത്തുന്നതുമായ മേബിലൈൻ ഈ മാസം 17 ന് റാമ്പിലെത്തും. മേബിലൈനിന്റെ പുതിയ ഐ മേക്കപ്പിലും നമ്രതയുടെ ന്യൂയോർക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കോണ്ടമ്പററി കളക്ഷനും തികവോടെ സമന്വയിപ്പിച്ചതായിരിക്കും ഷോ.

ഈ സീസണിൽ മേബിലൈൻ ന്യൂയോർക്കും നമ്രത ജോഷിപുരയും സഹകരിക്കുന്നതിൽ അത്യധികമായ ആവേശമുണ്ടെന്ന് ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് സുനിൽ സേഥി പറഞ്ഞു. മേബിലൈൻ പോലെ നമ്രതയും അവരുടേതായ ട്രെൻഡുകൾക്ക് തുടക്കമിടുന്ന ഫാഷൻ ഫോർവേഡ് ബ്രാൻഡാണ്. അവരുടെ വേറിട്ടതും ആകർഷകവും ട്രെൻഡിയുമായ ഡിസൈൻ കാഴ്ചപ്പാടുകൾ മേബിലൈനുമായി ചേർന്ന് പോകുന്നതാണ്. ഒരു മികച്ച ഷോയായിരിക്കും അവതരിപ്പിക്കപ്പെടുകയെന്ന് ഉറപ്പുണ്ടെന്ന് അദേഹം പറഞ്ഞു.