പോപ്പുലറിൽ ലോക വനിതാ ദിനാഘോഷം

Posted on: March 10, 2017

കൊച്ചി : പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാമംഗലം ഷോറൂമിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് പോപ്പുലറിലെ 51 ജീവനക്കാർ അവയവദാന സമ്മതപത്രം നൽകി. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയും കുടുംബശ്രീയിലെ മുതിർന്ന പ്രവർത്തകരെയും ആദരിച്ചു.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ സംഗീത ബോസ് അവയവദാനത്തെ കുറിച്ച് ക്ലാസെടുത്തു. ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സിഇഒ നിർമല ലില്ലി, ഗൈനക്കോളജിസ്റ്റ് സി.കെ. സരസ്വതി, പുനർനവ ആയുർവേദ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജസീല അൻവർ, കൗൺസലിംഗ് സൈക്കോളജിസ്റ്റ് വി കെ പൂജ, നർത്തകി സി ബി ഹേമലത എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ചടങ്ങിൽ പോപ്പുലർ വിമെൻസ് കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ രഷ്മി അജയ്, സെക്രട്ടറി അമ്പിളി സന്തോഷ് എന്നിവർ പങ്കെടുത്തു.