സ്ലീപ് അറ്റ് 10 ആരോഗ്യ ബോധവത്കരണ പരിപാടിയുമായി ഗോദ്‌റെജ് ഇന്റീരിയോ

Posted on: March 1, 2017

കൊച്ചി : ശാരീരിക, മാനസിക ആരോഗ്യത്തിൽ ഉറക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ ഉദ്ദേശിച്ച് ഗോദ്‌റെജ് ഇന്റീരിയോ സ്ലീപ് അറ്റ് 10 എന്ന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു. ഫർണീച്ചർ, ഗൃഹോപകണ ബ്രാൻഡായ ഗോദ്‌റെജ് ഇന്റീരിയോ തങ്ങളുടെ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന ഘട്ടത്തിൽ ആരംഭിച്ച ഈ പ്രചാരണ പരിപാടിക്ക് ഒളിമ്പിയൻ ഗീത ഫൊഗാട്ട് ആണ് തുടക്കം കുറിച്ചത്.

സ്ലീപ് അറ്റ് 10 എന്ന ആശയത്തിനു പിന്തുണയുമായി ഉറക്ക രീതികൾ കണ്ടെത്താനും മികച്ച ശീലങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുന്ന സ്ലീപ് ഒ മീറ്ററും ഗോദ്‌റെജ് ഇന്റീരിയോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പത്തു മണിക്ക് ഉറങ്ങുന്നതിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ഗീത ഫൊഗാട്ട് വിശദീകരിച്ചു. താനും തന്റെ സഹോദരിമാരും രാത്രി പത്തു മണിക്ക് കിടക്കുകയും രാവിലെ നാലിന് എഴുന്നേൽക്കുകയും വേണമെന്ന് പിതാവ് നിർബന്ധിച്ചിരുന്നതിനെക്കുറിച്ചും അത് ജീവിതത്തിൽ നൽകിയ ഗുണങ്ങളെക്കുറിച്ചും ഗീത വിശദീകരിച്ചു. ഇത്തരമൊരു സ്വഭാവ രീതി ഗുസ്തി താരമെന്ന നിലയിൽ മാത്രമല്ല, ആരോഗ്യകരമായ ജീവിത രീതികൾ പിന്തുടരുന്ന വ്യക്തി എന്ന നിലയിൽ കൂടി ഗുണകരമാണെന്നും ഗീത പറഞ്ഞു.

ഇന്ത്യയിലെ 93 ശതമാനം പേരും ഉറക്കം കൃത്യമായി ലഭിക്കാത്തവരാണെന്നും ഈ പരിപാടിയെ സ്വാഗതം ചെയ്തു കൊണ്ട് സ്ലീപ് ഡിസ്ഓർഡർ ക്ലിനിക്കിലെ ക്ലിനിക്കൽ ഡയറക്ടർ ഡോ. ദേവ്‌നാനി ചൂണ്ടിക്കാട്ടി. തങ്ങളുടെ ആരോഗ്യ സേവന ഉത്പന്നങ്ങൾ വികസിപ്പിച്ചു വരുന്നതിൽ നിന്നാണ് സ്ലീപ് അറ്റ് 10 എന്ന ആശയം ലഭിച്ചതെന്ന് ഗോദ്‌റെജ് ഇന്റീരിയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അനിൽ മാത്തൂർ പറഞ്ഞു.

TAGS: Godrej Interio |