വിറ്റാമിൻഡിഗുരു ടിവി താരം അനുപ് സോണിയുമായി ധാരണയിൽ

Posted on: February 23, 2017

കൊച്ചി : വിറ്റാമിൻ ഡി അവബോധം വളർത്തുന്നതിനായുള്ള വിറ്റാമിൻഡിഗുരുഡോട്ട്‌കോം ടിവി താരം അനുപ് സോണിയുമായി ചേർന്ന് പ്രചാരണപരിപാടികൾ ആരംഭിക്കുന്നു. വിറ്റാമിൻ ഡിയുടെ പ്രാധാന്യം, ആളുകളിൽ വിറ്റാമിൻ ഡി കുറവ്, തന്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

വിറ്റാമിൻഡിഗുരു അവബോധ പരിപാടികൾക്കായി സമീപിച്ചപ്പോഴാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തയുടെ പരിണിതഫലങ്ങളുടെ വ്യാപ്തി മനസിലാക്കിയതെന്ന് ബാലികാ ബഹു, സിഐഡി തുടങ്ങിയ പ്രമുഖ സീരിയലുകളിലെ അഭിനേതാവും ഇപ്പോൾ റിയാലിറ്റി ക്രൈം സീരിയലായ ക്രൈം പട്രോളിന്റെ അവതാരകനുമായ അനുപ് സോണി പറഞ്ഞു. പൊതുജനസേവനാർത്ഥമുള്ള പരസ്യങ്ങളിലൂടെ വിറ്റാമിൻ ഡിയുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ തടയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം ചൂണ്ടിക്കാട്ടി.

TAGS: Vitamin D Guru |