പെപ്പർ അവാർഡ്‌സ് 2017 എൻട്രികൾ മാർച്ച് 20 വരെ സ്വീകരിക്കും

Posted on: February 17, 2017

കൊച്ചി : പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് 2017 ലേക്ക് എൻട്രികൾ ക്ഷണിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ പരസ്യ ഏജൻസികൾക്കും മാധ്യമങ്ങൾക്കും, പ്രൊഡക്ഷൻ ഹൗസുകൾക്കും, പ്രിന്റർമാർക്കും, ഫോട്ടോഗ്രാഫേഴ്‌സിനും മത്സരത്തിന് അപേക്ഷിക്കാം. ഇന്ത്യയിലെ സർഗാത്മകലോകത്തെ ഏറെ പ്രശസ്തരായ വ്യക്തികളടങ്ങുന്ന ജൂറിയാണ് പെപ്പർ- 2017 നുള്ള സൃഷ്ടികൾ പരിശോധിക്കുക. 2017 മാർച്ച് 20 ആണ് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതിയെന്ന് പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റിന്റെ ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു.

പെപ്പർ അവാർഡുകളുടെ മാർഗദർശിയും ന്യൂഡൽഹിയിലെ ബാംഗ് ഇൻ ദി മിഡ്ഡ്ൽ എന്ന ഏജൻസിയുടെ മാനേജിംഗ് പാർട്ണറുമായ പ്രതാപ് സുതൻ പ്രസ് മീറ്റിൽ അദ്ധ്യക്ഷം വഹിച്ചു. മത്സരത്തിൽ രണ്ടായിരത്തിലേറെ എൻട്രികളാണ് പ്രതീക്ഷിക്കുന്നതെന്ന് പെപ്പർ അവാർഡ്‌സ് 2017 ന്റെ ചെയർമാൻ ആർ മാധവമേനോൻ പറഞ്ഞു.

ഏജൻസി ഓഫ് ദി ഇയർ അവാർഡ്, അഡ്വർടൈസർഓഫ് ദി ഇയർ, ആർട് ഡയറക്ടർ ഓഫ് ദി ഇയർ, കോപ്പി റൈറ്റർ ഓഫ് ദി ഇയർ, സ്‌പെഷ്യൽ ജൂറി അവാർഡ്, കാംപെയ്ൻ ഓഫ് ദി ഇയർ, പ്രസ് കാംപെയ്ൻ, ടി.വി. കൊമേഴ്‌സ്യൽ, കോർപറേറ്റ് എവി, ഔട്‌ഡോർ, റേഡിയോ, ഇന്ററാക്ടീവ് – വെബ് – ബേസ്ഡ്, വൈറൽ, ഫിലിം ക്രാഫ്റ്റ്, പിഒപി, ഡയറക്ട് മെയ്‌ലർ, ഫോട്ടോഗ്രാഫി, പാക്കേജിംഗ്, ലോഗോ ഡിസൈൻ, അൺപബ്ലിഷ്ഡ് വർക്‌സ്, പിആർ ആൻഡ് പ്രമോസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങളുള്ളത്.

കേരളത്തിൽ നിന്നു കൂടുതൽ പേർക്ക് അവസരമൊരുക്കുന്നതിനായി ജൂവലറി, റിയൽ എസ്റ്റേറ്റ്, ടെക്‌സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി, ആയുർവേദ, മീഡിയ, അനിമേഷൻ, ഓട്ടോമൊബീൽ, ഹെൽത്ത്‌കെയർ, പബ്ലിക് സർവീസ്, ഹോം അപ്ലയൻസസ്, ഫിനാൻഷ്യൽ, സിനിമ, റീട്ടെയ്ൽ (മാൾസ് ആൻഡ് സൂപ്പർമാർക്കറ്റ്) തുടങ്ങി വിഭാഗങ്ങൾ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. വിജയികൾക്ക് സ്വർണം, വെള്ളി, വെങ്കല മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും.

ട്രസ്റ്റികളായ ലക്ഷ്മൺ വർമ്മ, പികെ.നടേഷ്, യു.എസ്.കുട്ടി, വിനയ്കുമാർ, ടി. സുധീപ് കുമാർ, സന്ദീപ് നായർ തുടങ്ങിയരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ : 98470 33646.

TAGS: Pepper Awards |