വോഡഫോൺ കൊയിലാണ്ടിയിൽ ഗ്ലോബൽ ഡിസൈൻ സ്റ്റോർ തുറന്നു

Posted on: February 14, 2017

കൊയിലാണ്ടി : വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ കൊയിലാണ്ടി മെയ്ൻ റോഡിലുള്ള ഷോബിക സെന്റർ ബിൽഡിംഗിൽ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ഉപഭോക്താവിന് ഏറ്റവും മികച്ച സേവനാനുഭവം നൽകുന്നതിന്റെ ഭാഗമായാണ് വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ പരിചയപ്പെടുത്തുന്നത്. വോഡഫോണിന്റെ നാളെയുടെ റിട്ടെയ്ൽ എന്ന സങ്കൽപ്പത്തിന്റെ തുടർച്ചയാണ് ഗ്ലോബൽ ഡിസൈൻ സ്റ്റോർ.

ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബൽ ഡിസൈൻ സ്റ്റോർ അവിസ്മരണീയമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുകയെന്ന് വോഡഫോൺ ഇന്ത്യ കേരള ബിസിനസ് മേധാവി അബിജിത് കിഷോർ പറഞ്ഞു.