തിമൂർ കാച്ചി ബിരിയാണി കൊച്ചിയിൽ 10 ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: February 11, 2017

കൊച്ചി : ബിരിയാണി പെരുമയിൽ പുതിയ താരമായ തിമൂർ കാച്ചി ബിരിയാണി കൊച്ചിയിൽ പത്ത് ഔട്ട്‌ലെറ്റ് തുറക്കും. എറണാകുളം പള്ളിമുക്കിൽ തുടങ്ങിയ തിമൂർ കാച്ചി ബിരിയാണി സ്റ്റോറിലെ തിരക്ക് മൂലം തമ്മനത്ത് രണ്ടാമത്തെ റെസ്റ്റോറന്റ് ആരംഭിച്ചു. തേവര, വൈറ്റില, ഇടപ്പള്ളി, കാക്കനാട്, കലൂർ, കുണ്ടന്നൂർ, കച്ചേരിപ്പടി, മറൈൻഡ്രൈവ്, ആലുവ, കളമശേരി എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതെന്ന് മാനേജിംഗ് പാർട്ണർ ബിന്ദു പോളി പറഞ്ഞു.

അടുത്തഘട്ടത്തിൽ പെരുമ്പാവൂർ, അങ്കമാലി, നെടുമ്പാശേരി, പറവൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കുക. എം ജി റോഡിലെ പള്ളിമുക്കിലെ കേന്ദ്രീകൃത കിച്ചണിൽ നിന്നാണ് എല്ലാ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യുന്നത്. പാചകത്തിൻറെ പ്രത്യേകത കൊണ്ട് തന്നെ ചൂടാറാതെ ആവിയോടെയുള്ള ബിരിയാണി ഉപഭോക്താക്കൾക്ക് ലഭിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക തെർമോ ബോക്‌സുകളിലാണ് ഔട്ട്‌ലെറ്റുകളിലേക്ക് ബിരിയാണി എത്തിക്കുന്നത്.

പതിമ്മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിമൂർ ചക്രവർത്തിയിൽ നിന്നാണ് തിമൂർ കാച്ചി ബിരിയാണിയുടെ പിറവി. അതീവ സൂക്ഷ്മതയോടെ സമയത്തിന്റെയും തീയുടെയും ക്രമീകരണത്തിലൂടെയാണ് തിമൂർ കാച്ചി ബിരിയാണി തയാറാക്കുന്നത്. ചിക്കൻ, മട്ടൻ തിമൂർ കാച്ചി ബിരിയാണികൾ ലഭ്യമാണ്. ഇതിന് പുറമെ കീർണൂർ തലപ്പാക്കെട്ടി നിറമില്ലാത്ത സഭേദ് ബിരിയാണിയും ഇവിടത്തെ പ്രത്യേകതയാണ്. മസാലക്കൂട്ടുകൾ പൊടിക്കാതെ മുഴുവനായി ഇടുന്നതിനാൽ ബിരിയാണി അരിയിൽ നിറം പിടിക്കില്ല. എന്നാൽ രുചി കൂടുകയും ചെയ്യും.

ഹോം ഡെലിവറി സേവനവും ലഭ്യമാണ്. ഏകജാലക സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ ഫ്രഷ് തിമൂർ കാച്ചി ബിരിയാണി ഉപഭോക്താക്കളുടെ തീന്മേശയിലെത്തും.എല്ലാ ഔട്ട്‌ലെറ്റിന്റേയും രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ഹോം ഡെലിവറിക്കായി വിളിക്കേണ്ട നമ്പർ: 9061882244 .