ഫ്‌ളിപ്പ് കാർട്ടിൽ നിന്ന് സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് ഓഫറുകളുമായി ഐഡിയ

Posted on: January 29, 2017

കൊച്ചി : ഐഡിയ സെല്ലുലാർ 4ജി ഹാൻഡ്‌സെറ്റുകളിലേക്ക് മാറുന്നവർക്കുവേണ്ടി പ്രത്യേക സൗജന്യങ്ങൾ നൽകാനായി ഫ്‌ളിപ് കാർട്ടുമായി ധാരണയിലെത്തി. ഫ്‌ളിപ്പ് കാർട്ട് വഴി പുതിയ വെബ് 4ജി സ്മാർട്ട്‌ഫോൺ വാങ്ങി ഐഡിയ വെബ് സൈറ്റായ http://www.i4all.ideacellular.com/offers മുഖേന രജിസ്റ്റർ ചെയ്ത ശേഷം 255 രൂപ റീചർജ്ജ് ചെയ്യുമ്പോൾ 15 ജിബി ഡാറ്റാ ലഭ്യമാകും. 2017 മാർച്ച് 31 വരെ മൂന്നു തവണ 255 രൂപയ്ക്ക് റീചാർജ്ജ് ചെയ്യാവുന്നതാണ്. ഇതോടൊപ്പം ഐഡിയ ഉപഭോക്താക്കൾക്ക് 10000 എംഎഎച്ച് പവർബാങ്കുകൾ പോലെയുള്ള അക്‌സസറീസ് വാങ്ങുമ്പോൾ 70% കിഴിവും ലഭിക്കുന്നതാണ്.

ഇന്ത്യയിലുടനീളം 4ജി സാങ്കേതികവിദ്യ ഉയർന്നു വരുന്ന സാഹചര്യത്തിൽ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയുമാണ് ഐഡിയയുടെ ഉദേശമെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശി ശങ്കർ പറഞ്ഞു.