ഹോം മസാല – പുതിയ ഒടിടി പ്ലാറ്റ്‌ഫോം

Posted on: January 28, 2017

കൊച്ചി : ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗതയിലും എച്ച് ഡി ദൃശ്യമികവോടെ ടെലിവിഷൻ ചാനലുകളും സിനിമകളും പ്രേക്ഷകരിൽ എത്തിക്കുന്ന ഹോം മസാല ഒടിടി പ്ലാറ്റ്‌ഫോം ഇൻസൈറ്റ് മീഡിയ സിറ്റി അവതരിപ്പിച്ചു. മൊബൈൽ ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും വിനോദ പരിപാടികൾ വിരൽത്തുമ്പിൽ എത്തിക്കുന്ന ഡിജിറ്റൽ വിപ്ലത്തിനാണ് ഹോം മസാല തുടക്കം കുറിച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന്റെ പരിപാടികളെല്ലാം ഇപ്പോൾ ഹോം മസാലയിൽ ലഭ്യമാണ്.

വൈകാതെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ പ്രമുഖ ചാനലുകളെല്ലാം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഇതിനു പുറമെ പുതിയ സിനിമകളുടെ ശേഖരവും ഹോം മസാലയിലുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലൂടെയും ഹോംമസാല ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിലൂടെയും ഈ പ്ലാറ്റ്‌ഫോം ഇപ്പോൾ തന്നെ ലഭ്യമാണ്.