കുട്ടികൾക്ക് കളിയോടൊപ്പം പഠനോപാധികളുമായി കോൾഗേറ്റ്

Posted on: January 24, 2017

കൊച്ചി : പ്രപഞ്ചത്തിന്റെ ഉള്ളറകൾ കണ്ടെത്താൻ കുട്ടികൾക്ക് പ്രചോദനമേകി കോൾഗേറ്റ് മാജിക്കൽ സ്‌പേസ് അഡ്വൻചർ അവതരിപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങൾ മനസിലാക്കി, പ്രപഞ്ചത്തെപ്പറ്റി ഓരോ ദിവസവും പുതിയ കഥകൾ സൃഷ്ടിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഉദ്ദേശ്യം.

മാജിക്കൽ സ്‌പേസ് അഡ്വൻചർ കഥാപാത്രങ്ങളടങ്ങിയ, കോൾഗേറ്റ് സ്‌ട്രോങ്ങ് ടീത്ത് ടൂത്ത്‌പേസ്റ്റ് ലക്‌നൗവിലെ ഇന്ദിരാഗാന്ധി പ്ലാനേറ്റോറിയത്തിലാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾ പ്ലാനേറ്റോറിയത്തിലെ പ്രപഞ്ച വിസ്മയങ്ങൾ ആസ്വദിച്ചു.

സോളാർ സിസ്റ്റം, ഗ്രഹങ്ങൾ, ആകാശ മലരികൾ, പാലാഴി, വാൽനക്ഷത്രങ്ങൾ എന്നിവയെല്ലാം കോൾഗേറ്റിന്റെ പുതിയ പായ്ക്കിൽ നിന്ന് വെട്ടിയെടുത്ത് കുട്ടികൾക്ക് പുതിയ പ്രപഞ്ചം സൃഷ്ടിക്കാം. കളിയോടൊപ്പം പഠനം എന്നതാണ് കോൾഗേറ്റിന്റെ വിഷയം.

മിസ്റ്റിക്കൽ അലൻ പ്ലാനറ്റ്, സീറോഗ്രാവിറ്റി സ്‌പേസ് വാക്, സ്‌പേസ് ലഞ്ച് എന്നിവ കോൾഗേറ്റ് പായ്ക്കിലുണ്ട്. 15 ബഹിരാകാശ ബിംബങ്ങളും ഇതിൽ ഉൾപ്പെടും. കോൾഗേറ്റ് സ്‌ട്രോംഗ് ടീത്ത് ടൂത്ത് പേസ്റ്റിന്റെ 50 ഗ്രാം, 100 ഗ്രാം, 200 ഗ്രാം, 300 ഗ്രാം പായ്ക്കുകളിൽ ലഭ്യമാണ്.