ഹോട്ട് ബ്രെഡ്സ് ഭാഗ്യശാലികളെ പ്രഖ്യാപിച്ചു

Posted on: January 20, 2017

ഹോട്ട് ബ്രെഡ്സിന്റെ ക്രിസ്തുമസ്,ന്യൂ ഇയർ ധമാക്ക ഓഫറിൻറെ ഭാഗമായി നടന്ന ഭാഗ്യ നറുക്കെടുപ്പ് കൊച്ചിയിൽ ചലച്ചിത്ര താരം സിജോയ് വർഗീസ് നിർവഹിക്കുന്നു. മനോജ് ജേക്കബ് തൈമറ്റം, മാത്യു ആന്ത്രപ്പേർ, പി എ സേവ്യർ, മറിയാമ്മ മാത്യു എന്നിവർ സമീപം.

കൊച്ചി : പ്രമുഖ ബേക്ക് ഹൗസായ കൊച്ചിയിലെ ഹോട്ട് ബ്രെഡ്സിന്റെ ക്രിസ്മസ് – ന്യൂ ഇയർ ധമാക്ക ഓഫറിന്റെ ഭാഗ്യ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ചലച്ചിത്ര താരം സിജോയ് വർഗീസാണ് നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തത്. മേനോൻ ആൻഡ് അസോസിയേറ്റ്‌സിലെ കെ. ശരത് ആണ് ഒന്നാം സമ്മാനം നേടിയത്. ഫോർട്ട് കൊച്ചി സ്വദേശി കെ എ മാർവൽ രണ്ടാം സമ്മാനവും പനങ്ങാട് സ്വദേശി അജയ് രാജ്, ഗിരിനഗർ സ്വദേശി അരുൺ ഐസക്ക് രണ്ടാം സമ്മാനം കരസ്ഥമാക്കി. ഇതിന് പുറമെ 29 സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റാലിയൻ, മെക്‌സിക്കാൻ, യൂറോപ്യൻ വിഭവങ്ങളിൽ പ്രസിദ്ധരാണ് ഹോട്ട് ബ്രെഡ്സ്. ഇരുപത്തേഴു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹോട്ട് ബ്രെഡ്സ് വൈവിധ്യമാർന്ന കേക്കുകൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നു. മോൾഡഡ് പിറന്നാൾ കേക്കുകൾ ഹോട്ട് ബ്രെഡിന്റെ മാത്രം പ്രത്യേകതയാണ്. നഗരപരിധിയിൽ 250 രൂപ മുതലുള്ള ഓർഡറുകൾക്ക് ഡോർ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. 0484 2368055 എന്ന നമ്പറിൽ ഓർഡറുകൾ സ്വീകരിക്കും.

കൺസേർട്ട് ഹോട്ട് ബ്രെഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ്ഡയറക്ടർ മാത്യു ആന്ത്രപ്പേർ, ഡയറക്ടർ മറിയാമ്മ മാത്യു, സിഇഒ മനോജ് ജേക്കബ് തൈമറ്റം, മാനേജർ പി എ സേവ്യർ എന്നിവർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.

TAGS: Hot Breads |